വെബ്‌ദുനിയ ലേഖകൻ|
Last Modified വ്യാഴം, 9 ജനുവരി 2020 (20:07 IST)
ലോകം ഇലക്ടിക് കാറുകളിലേക്ക് ചേക്കേറുമ്പോൾ ഇലക്ട്രിക് വാഹന വിപണിയിൽ മത്സരിക്കാൻ ഇനി തങ്ങളും ഉണ്ട് എന്ന് വാഹന നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സോണി. അത്ര മികച്ച കൺസെപ്റ്റ് ഡിസൈനാണ് സോണി ലാസ് വേഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രിക് ഷോയിൽ പ്രദർശിപ്പിച്ചത്.
സോണി ബ്രാൻഡിൽ ആദ്യം പുറത്തിറങ്ങുന്ന
ഇലക്ട്രിക് കാർ തന്നെ ലോകത്തെ അമ്പരപ്പിക്കുന്നതായിരിക്കും എന്നത് കൺസെപ്റ്റിൽ നിന്നുതന്നെ വ്യക്തമാണ്. വിഷൻ എസ് എന്നാണ് കൺസെപ്റ്റ് മോഡലിന് സോണി നൽകിയിരിക്കുന്ന പേര്. വൈകാതെ തന്നെ വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡലും സോണി പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ.
തികച്ചും പുതിയ അടിത്തറയിലായിരിക്കും വാഹനം എത്തുക എന്ന് സോണി വ്യക്തമാക്കി കഴിഞ്ഞു. പ്രീമിയം ഫീച്ചറുകൾ കൊണ്ട് സമ്പന്നമാണ് വിഷൻ എസ് എന്ന കൺസെപ്റ്റ് മോഡൽ. 33 സെന്‍സറുകള്‍, വൈഡ് സ്ക്രീന്‍ ഡിസ്പ്ലേകള്‍, 360 ഡിഗ്രി ഓഡിയോ, ഫുള്‍ ടൈം കണക്ടിവിറ്റി എന്നിങ്ങനെ നീളുന്നു വാഹനത്തിന്റെ പ്രത്യേകതകൾ.