അനുബന്ധ വാര്‍ത്തകള്‍
- 'നിലപാടുകൾ തുറന്നുപറയേണ്ട സമയത്ത് ഒളിച്ചോടുന്നതല്ല ഹീറോയിസം, ആണ്‍കുട്ടിക്ക് ചേരുന്ന നടപടിയല്ല ഇത്': എംഎ നിഷാദ്
- ‘കേരളം ഭാവനയ്ക്കും റിമയ്ക്കുമൊപ്പം’ - പിന്തുണയുമായി തോമസ് ഐസക്
- നടിമാരുടെ കൂട്ടരാജി; രാജി തീരുമാനം സംബന്ധിച്ച് ഡബ്യൂസിസിയില് ഭിന്നതയില്ല: വിധു വിന്‍സെന്റ്
- അമ്മയിലെ തമ്മിലടിയില്‍ മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീമിന്റെ ലൂസിഫറിന് എന്ത് സംഭവിക്കും?
- നടിമാരുടെ രാജി ധീരമായ നടപടിയെന്ന് വിഎസ്; ഖേദകരമായ സംഭവമെന്ന് കാനം - ഇടത് ഇടപെടൽ വേണമെന്ന് ബല്‍റാം
ദിലീപ് ധിക്കാരിയാണ്, തിലകനോട് അയാൾ ചെയ്‌തത് ഞങ്ങൾ എങ്ങനെ മറക്കും?: ജി. സുധാകരൻ
തിലകനോട് അയാൾ ചെയ്‌തത് ഞങ്ങൾ എങ്ങനെ മറക്കും?: ജി. സുധാകരൻ
ദിലീപിനെക്കുറിച്ച് തുറന്നുപറഞ്ഞ് മന്ത്രി സുധാകരൻ. 'ദിലീപ് എന്ന നടനെപറ്റി വ്യക്തിപരമായി എനിക്ക് നല്ല അഭിപ്രായമില്ല, പണ്ടുമില്ല ഇപ്പോഴുമില്ല, ഉണ്ടാകാനും പോകുന്നില്ല. പണം വന്നതോടെ അയാൾ എല്ലാം മറന്നു'- സുധാകരൻ പറഞ്ഞു. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പണം നല്ല കാര്യത്തിന് ഉപയോഗിക്കുന്നവരെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. തിലകനോട് അയാൾ ചെയ്‌തത് ഞങ്ങൾ എങ്ങനെ മറക്കും? അമ്മയിലെ ചില ഭാരവാഹികളും കേരളത്തിൽ സിനിമാ ലോകത്ത് മുന്നിൽ നിൽക്കുന്ന ചിലരും സ്വയം വിമർശനം നടത്തണം.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആലോചനയില്ലാതെ എടുത്ത തീരുമാനമാണ്. അവര്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. ദിലീപ് ധിക്കാരിയാണ്. സംസ്‌കാരത്തിന് ചേരാത്ത കാര്യങ്ങളാണ് സിനിമയില്‍ നടക്കുന്നതെ'ന്നും അദ്ദേഹം പറഞ്ഞു.