ചെറിയ പ്രായത്തിൽ അച്ഛൻ ഉപേക്ഷിച്ച് പോയി, കടക്കെണിയിലായ കുടുംബത്തെ രക്ഷപെടുത്തിയ 10 വയസുകാരൻ; ഉപ്പും മുളകിലെ കേശുവിന്റെ ജീവിത കഥ ഇങ്ങനെ

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 5 നവം‌ബര്‍ 2019 (13:21 IST)
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ താരമാണ് അൽ‌സാബിത്ത് എന്ന കേശു. കേശുവെന്ന പേരിലാണ് അൽ‌സാബിത്ത് അറിയപ്പെടുന്നത്. എന്നാൽ, മലയാളികൾ കൈയ്യടിച്ച് സ്വീകരിച്ച കേശുവിന്റെ യഥാർത്ഥ ജീവിതം അത്ര സുഖകരമായിരുന്നില്ല.

വീട് ജപ്തിയാകുമെന്ന സ്ഥിതിയിലാണ് അൽ‌സാബിത്ത് അഭിനയത്തിലേക്ക് കടക്കുന്നത്. വമ്പൻ സാമ്പത്തിക പ്രശ്നങ്ങളും അച്ഛന്‍ ഉപേക്ഷിച്ചതുമെല്ലാം ഈ ചെറിയ പ്രായത്തിൽ തന്നെ അനുഭവിക്കേണ്ടിവന്ന കുട്ടിയാണ് അൽ‌സാബിത്ത്.

പത്തനംതിട്ട കലഞ്ഞൂരിലാണ് അല്‍സാബിത് താമസിക്കുന്നത്. കടക്കെണിയില്‍ ആയ കുടുംബത്തെ സംരക്ഷിച്ചത് പത്തുവയസ്സുകാരന്റെ സമ്പാദ്യമാണെന്ന് താരത്തിന്റെ അമ്മ പറയുന്നു.

കോന്നിയില്‍ നിന്നും അൽസാബിത്തിനു ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് അല്‍സാബിത്തിന്റെ ഉമ്മയും കുടുംബവും പത്തനംതിട്ടയിലെയ്ക്ക് താമസം മാറുന്നത്. വീട് വെച്ച സമയത്താണ് ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോയത്. അൽ‌സാബിത്തിനെ ഉമ്മയുടെ ഒപ്പം നിർത്തിയിട്ടായിരുന്നു അയാൾ വീട് വിട്ടത്.

‘അതോടെ ഞങ്ങൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. വീട് ജപ്തിയാകുമെന്ന സ്ഥിതിയായി. പറക്കമുറ്റാത്ത കുഞ്ഞിനെക്കൊണ്ട് ഞാൻ ഒരുപാട് അലഞ്ഞു. എന്റെ ചെറിയ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അന്ന് ഞങ്ങൾ പിടിച്ചു നിന്നത്. ആ സമയത്താണ് കുഞ്ഞിന് മിനിസ്‌ക്രീനിൽ അവസരം കിട്ടുന്നത്. പിന്നെ ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്റെ കുഞ്ഞു ജോലി ചെയ്തുണ്ടാക്കിയ കാശുകൊണ്ടാണ് ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടിയത്. മറ്റു കുട്ടികൾ വേനലവധിക്കാലം ആഘോഷിക്കുമ്പോൾ എന്റെ മോൻ കുടുംബത്തിനായി ജോലിചെയ്യുകയാണ്.”- അൽ‌സാബിത്തിന്റെ ഉമ്മ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :