ശരീരത്തില്‍ നിറയെ പാടുകള്‍; നാലുവയസുകാരിയെ പീഡിപ്പിച്ച എഴുപത്തിയൊന്നുകാരന്‍ പിടിയില്‍

  rape case , police , rape , പീഡനം , പൊലീസ് , യുവാവ് , കുട്ടി
പാങ്ങോട്| Last Modified വ്യാഴം, 27 ജൂണ്‍ 2019 (16:20 IST)
നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എഴുപത്തിയൊന്നുകാരന്‍ പിടിയില്‍. ഭരതന്നൂര്‍ മൂലപ്പേഴ് മുഹ്സിന്‍ മന്‍സിലില്‍ അബ്ദുല്‍ റഹ്മാനാണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്.

കുട്ടിയുടെ മാതാവിന് തോന്നിയ സംശയമാണ് പ്രതി പിടിയിലാകാന്‍ കാരണം. ശരീരത്തില്‍ പാടുകള്‍ കണ്ടതോടെ
കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.

കുട്ടി ഉപദ്രവിക്കപ്പെട്ടുവെന്ന് വ്യക്തമായതോടെ മാതാപിതാക്കള്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ അബ്ദുല്‍ റഹ്മാനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാളെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :