1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. AMMA and producers association controversy solved- Mohanlal

മോഹൻലാലിന്റെ സാന്നിദ്ധ്യത്തിൽ പ്രശ്‌നങ്ങൾ പരിഹരിച്ചു; അമ്മയുടെ താരനിശ ഡിസംബർ ഏഴിന്!

മോഹൻലാലിന്റെ സാന്നിദ്ധ്യത്തിൽ പ്രശ്‌നങ്ങൾ പരിഹരിച്ചു; അമ്മയുടെ താരനിശ ഡിസംബർ ഏഴിന്!

അമ്മ
ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്താന്‍ ഉദ്ദേശിച്ച താരനിശയിലേക്ക് നവംബര്‍ ഇരുപത്തിയെട്ട് മുതല്‍ താരങ്ങളെ വിട്ട് നല്‍കണമെന്ന് താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത് പ്രൊഡ്യൂസേഴ്‌‌സ് അസോസിയേഷനെ പ്രകോപിതരാക്കുകയും തുടർന്ന് പ്രശ്‌നങ്ങൾ അരങ്ങേറുകയും ചെയ്‌തു.
 
എന്നാൽ ഇപ്പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പായിരികുകയാണ്. നേരത്തെ നിശ്ചയിച്ച പ്രകാരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കാൻ ഡിസംബര്‍ ഏഴിന് അബുദാബിയില്‍ വെച്ച് തന്നെ അമ്മയുടെ താരനിശ നടക്കും. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
 
താരങ്ങള്‍ താരനിശയ്ക്കും അതിന്റെ പരിശീലനത്തിനും പോയാല്‍ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ നീളുമെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപണം. നിര്‍മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പ്രകോപിതരാക്കിയയിരുന്നു.
 
2019 മാര്‍ച്ച് അവസാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി മലയാള സിനിമയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കേരളത്തിലും താരനിശ നടത്തും.
അടുത്ത ലേഖനം
പ്രസംഗത്തിൽ പറയുന്നു വിളിച്ചത് ആരെന്നറിയില്ല, ഹൈക്കോടതിയോട് പറയുന്നു അത് തന്ത്രി തന്നെ; രണ്ട് നിലപാടുമായി ശ്രീധരൻ പിള്ള