ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം എന്നതില്‍ മാത്രമല്ല ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന ആരാധനാകേന്ദ്രം എന്ന നിലയിലും തിരുപ്പതി വത്തിക്കാനേക്കാളും മുന്നിലെത്തി.
ദിനംപ്രതി 50,000 ത്തിലധികം പേരാണ് തിരുപ്പതിയില്‍ സന്ദര്‍ശനം നടത്തുന്നത്. വാരാന്ത്യങ്ങളില്‍ ഇത് ഒരു ലക്ഷത്തിലും മേലെയാവും. വത്തിക്കാനില്‍ സന്ദര്‍ശനം നടത്തുവരുടെ എന്നത്തിലും ഇരട്ടി വരുമിത്.
തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ വരുന്നത്. സന്ദര്‍ശകരില്‍ 5 മുതല്‍ 10 ശതമാനം വരെ വിദേശികളാണെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ വി രാമനാചാരി പറഞ്ഞു.
തലമുണ്ഡനം പ്രധാന വഴിപാടായ ഇവിടെ തലമുടി വില്പനയിലൂടെ മാത്രം 750 കോടി രൂപയാണ് വാര്‍ഷികവരുമാനം. ഇപ്പോള്‍ നടക്കുന്ന ബ്രഹ്മോത്സവം ആഘോഷങ്ങളില്‍ ഏകദേശം അഞ്ചുലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.