ഗുജറാത്തിലെ സോമനാഥ ക്ഷേത്രം- ഇന്ത്യയിലെ മഹാക്ഷേത്രങ്ങളില്‍ ഒന്നാണിത്.
തെക്കന്‍ ഗുജറാത്തിലെ ജുനാഗഢ് ജില്ലയുടെ തെക്കേ അറ്റത്തുള്ള വിരാവലിലെ തെക്കന്‍ കടല്‍ തീരത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് സോമനാഥ ക്ഷേത്രം
12 ആദി േ ജ്യാതിര്ലിംഗങ്ങളില് ആദ്യത്തേതാണ് ഇതെന്നാണ് വിശ്വാസം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ തന്ത്രപ്രധാനമായ പ്രദേശത്താണ്.
അവിടെ നിന്നും ദക്ഷിണ ധ്രുവത്തിലേക്ക് നേര്വരവരച്ചാല് ഇടയ്ക്ക് സമുദ്രമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. അതായത് ക്ഷേത്രത്തിന്റെ ദൃഷ്ടി നേരെ ദക്ഷിണ ധ്രുവത്തിലേക്കാണ്.
വിരാവലില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരെയാണ് സോമനാഥം. പ്രഭാസ് ഖണ്ഡ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
മീന്‍പിടിത്ത പ്രദേശമായ വിരാവലില്‍ പൊതുവേ മത്സ്യഗന്ധമാണ്. എന്നാല്‍ അവിടെ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള പ്രഭാസ് പഠനിലെത്തുമ്പോഴേക്കും ആത്മീയമായ ഒരു പ്രഭാവം അനുഭവപ്പെടുകയായി. ഭക്തിയുടെ ദിവ്യസുഗന്ധം അവിടെ നിറഞ്ഞുനില്ക്കുന്നു.
ഹിരണ്യ, സരസ്വതി, കപില എന്നീ നദികളുടെ സംഗമ ഭൂവാണ് പ്രഭാസ് പഠന്.
അനശ്വരതയുടെ പ്രതീകം
ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണം നടന്നത് ഇവിടെയാണ്. ദ്വാപര യുഗത്തില്‍ വേടനായി ജന്മം കൊണ്ട് ജരനായി മാറിയ ബാലി ശ്രീക്ഷ്ണന്റെ പെരുവിരലില്‍ അമ്പെയ്ത് വധിച്ചത് ഈ പ്രദേശത്തു വച്ചായിരുന്നു.
അതുകൊണ്ട് ഈ പ്രദേശം ബാല്ക്ക്ക് തീര്‍ത്ഥ് അഥവാ ദേഹോത് സര്‍ഗ എന്നറിയപ്പെടുന്നു. അങ്ങനെ സോംഅനാഥം ശൈവ വൈഷ്ണവ ശക്തികളുടെ സംഗമ ഭൂമിയായും ആരാധിക്കപ്പെടുന്നു. സന്യാസിയായ വല്ലഭാചാര്യയുടെ ഇരിപ്പിടവും ഇവിടെത്തന്നെ.
എല്ലാ ദിവസവും സോമനാഥില്‍ വൈദ്യുതാലങ്കാരമുണ്ടായിരിക്കും. ജെ-യ് സോമനാഥ് എന്ന പേരിലൊരു ശബ്ദ വെളിച്ച പ്രദര്‍ശനം ദിവസവും രാത്രി എട്ടിനും ഒന്‍പതിനും ഇടയ്ക്ക് നടക്കാറുണ്ട്.
സോമനാഥ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളും കഥയും കടല്‍ അയവിറക്കുന്നതാണ് പ്രദര്‍ശനത്തിലെ പ്രമേയം. ഇതില്‍ കടലാണ് പ്രധാന കഥാപാത്രം. കടലിന് ശബ്ദം നല്‍കിയത് അന്തരിച്ച നടന് അമരീഷ് പുരിയാണ്.
വിരാവല്‍ സോമ് നാഥിലേക്ക് അഹമ്മദാബാദില്‍ നിന്നും രാജ-്കോട്ട്ജ ുനാഗഡ് വഴി റെയില്‍ മാര്‍ഗവും എത്താവുന്നതാണ്465 കിലോമീറ്ററാണ് ദൂരം.
തൊട്ടടുത്ത വിമാനത്താവളം കേന്ദ്രഭരണ പ്രദേശമായ ദിയു ആണ് . ഇത് വിരവലില് നിന്നും റോഡുമാര്‍ഗം ഏതാണ്ട് 95 കിലോമീറ്റര്‍ അകലെയാണ്. ദിയുവിലേക്ക് വ്യാഴാഴ്ച ഒഴിച്ച് എല്ലാദിവസവും മുംബൈയില്‍ നിന്ന് ജെ-റ്റ് എയര്െവയ്സിന്റെ വിമാനമുണ്ട്.
സോംനാഥില്‍ ക്ഷേത്രം ട്രസ്റ്റിന്റെ വക ഒരു വി.ഐ പി ഗസ്ഠ്ട് ഹൗസും 18 അതിഥി മന്ദിരങ്ങളും ഡോര്മിറ്റാറി സൗകര്യങ്ങളുമുണ്ട്. വാടക 200 രൂപയോളം വരും.
മഹാത്മ ഗാന്ധിയുടെ ജ-ന്മനാടായ പോര്‍ബന്തര്‍ ഇവിടെ നിന്നും 130 കിലോ മീറ്റര്‍ പടിഞ്ഞാറു മാറിയാണ് . പ്രസിദ്ധമയ സാസന്‍ -ഗിര്‍ വനപ്രദേശം കഷ്ടിച്ച് 45 കിലോമീറ്റര്‍ അകലെയാണ്.