1. പിന്‍റെറെസ്റ്റിന്‍റെ ഫേസ്ബുക്ക് പേജിലെ 97 ശതമാനം ആരാധകരും സ്ത്രീകളാണ്. (Source: AllTwitter)
2. 80 ശതമാനത്തിലധികം പിന്‍സും(പിന്‍റെറെസ്റ്റിലെ പോസ്റ്റുകളെ കുറിക്കുന്ന സൂചകം) റീപിന്‍സാണ്. (Source: AllTwitter)
3. പിന്‍റെറെസ്റ്റിന്‍റെ 80 ശതമാനം യൂസര്‍മാരും സ്ത്രീകളാണ്. അതേസമയം 50 യൂസര്‍മാര്‍ കുട്ടികളാണ്. (Source: Search Engine Journal)
4. പിന്‍റെറെസ്റ്റിന്‍റെ അമേരിക്കന്‍ യൂസര്‍മാര്‍ ശരാശരി ഒരു മണിക്കൂര്‍ 17 മിനിറ്റ് വെബ്സൈറ്റില്‍ ചെലവിടുന്നു. (Source: Search Engine Journal)
5. മറ്റു സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരേക്കാള്‍ 70 ശതമാനം കൂടുതല്‍ തുക ചെലവിടുന്നവരാണ് പിന്‍റെറെസ്റ്റ് സന്ദര്‍ശകര്‍. (Source: Search Engine Journal)
6. 28.1 ശതമാനം പിന്‍റെറെസ്റ്റ് യൂസര്‍മാരും ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഗാര്‍ഹിക വരുമാനമുള്ളവരാണ്. (Source: Ultralinx)
7. 2011 മെയ് മുതല്‍ പിന്‍റെറെസ്റ്റിന്‍റെ സ്ഥിരം സന്ദര്‍ശകരുടെ സംഖ്യ 2,702.2 ശതമാനമായി ഉയര്‍ന്നു. (Source: Ultralinx)
8. ഒരാള്‍ ഒരു തവണ പിന്‍റെറെസ്റ്റ് സന്ദര്‍ശിക്കുമ്പോള്‍ ചുരുങ്ങിയത് 16 മിനിറ്റ് ചെലവിടുന്നുണ്ട്. (Source: AllTwitter)
9. ഒരാള്‍ ശരാശരി ഒരുമാസം ഫേസ്ബുക്കില്‍ ഏഴു മണിക്കൂറും ടംബ്ലറില്‍ 2.5 മണിക്കൂറും ചെലവിടുമ്പോള്‍ പിന്‍റെറെസ്റ്റില്‍ 98 മിനിറ്റ് ചെലവിടുന്നു. (Source: Arik Hanson)
10. ഉല്‍പ്പന്നങ്ങളുടെ വില കൂടിയുള്ള പിന്‍റെറെസ്റ്റ് പിന്‍സിന് അവയില്ലാത്തവയേക്കാള്‍ ലൈക്സ് ലഭിക്കും. (Source: Shopify)
11. പ്രതിമാസം 10 ദശലക്ഷം യു എസ് സന്ദര്‍ശകര്‍ എന്ന ചരിത്രനേട്ടം മറ്റേതൊരു സൈറ്റുകളേക്കാളും വേഗത്തില്‍ കൈവരിക്കാന്‍ പിന്‍റെസ്റ്റിനായി. (Source: Sirona Consulting)
12. 83.9 ശതമാനം പിന്നേഴ്സ് പിന്‍സിന് സമയം ചെലവിടുമ്പോള്‍ 15.5 ലൈക്ക് ചെയ്യാനും 0.6 ശതമാനം കമന്റ് ചെയ്യാനും സമയം കണ്ടെത്തുന്നു. (Source: Repinly)
13. നാല്‍പത് ശതമാനം ഫേസ്ബുക്ക് സന്ദര്‍ശകരെ അപേക്ഷിച്ച് 69 ശതമാനം പേര്‍ക്കും പിന്‍റെറെസ്റ്റിലൂടെ തങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും വാങ്ങാനും കഴിഞ്ഞു. (Source: All Facebook)
14. ഫേസ്ബുക്കിന്റെ അഞ്ചില്‍ ഒന്നു ശതമാനം യൂസര്‍മാരും രണ്ടു ദശലക്ഷം ആളുകളുള്ള പിന്‍റെറെസ്റ്റ് ഡെയ്‌ലിയിലെ അംഗങ്ങളാണ്. (Source: AppData)
15. പിന്‍റെറെസ്റ്റ് ഉപയോഗിക്കുന്നവരില്‍ ഏറിയ പങ്കും 25നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. (Source: AllTwitter)
16. ചെറുകിടക്കാരും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും കണ്ടെത്താന്‍ 43 ശതമാനം ആളുകള്‍ പിന്‍റെറെസ്റ്റിനെ ആശ്രയിച്ചപ്പോള്‍ 24 ശതമാനം മാത്രമാണ് ഫേസ്ബുക്കിനെ ആശ്രയിച്ചത്. (Source: All Facebook)
17. 30 ശതമാനം ആളുകള്‍ ഫേസ്ബുക്കിലൂടെ മത്സരങ്ങളിലും പ്രമോഷനുകളിലും പങ്കെടുത്തപ്പോള്‍ ഒമ്പത് ശതമാനം പേര്‍ പിന്‍റെറെസ്റ്റില്‍ പങ്കെടുത്തു. (Source: All Facebook)
18. 57 ശതമാനം പിന്‍റെറെസ്റ്റ് യൂസേഴ്സ് ഭക്ഷണസംബന്ധമായ കാര്യങ്ങളുമായി ഇടപഴകുന്നു. (Source: Compete)