വികാരങ്ങളുടെയും മസിലുകളുടെ ചലനങ്ങളുടെയും അനുകരണം കമ്പ്യൂട്ടര്‍ പവറിലൂടെ കൃത്രിമമായി നിര്‍മ്മിക്കാം എന്നാല്‍ കാര്യം സുഗമമാകും എന്നാണ് അവരുടെ വാദം. ഇപ്പോള്‍ തന്നെ മനുഷ്യന്‍റെയും യന്ത്രത്തിന്‍റെയും ശബ്ദങ്ങള്‍ വേര്‍തിരിക്കാനാകാത്ത വിധത്തില്‍ കൃത്രിമ സിന്തറ്റിക് ശബ്ദങ്ങള്‍ നിലവിലുള്ളപ്പോള്‍ ഗുണനിലവാരത്തില്‍ തന്നെ കൃത്രിമമായി തൊലിയും ലൈംഗികാവയവങ്ങളും നിര്‍മ്മിക്കാനാകുമെന്നും ലെവി ചൂണ്ടിക്കാട്ടുന്നു.
പുരുഷന്‍റെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റുന്ന സെക്‍സ്ബോട്ടുകളെ ജപ്പാനിലെ ആക്‍സിസ് എന്ന കമ്പനി ഇപ്പോള്‍ തന്നെ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ആദ്യമായി നിര്‍മ്മിച്ചിരിക്കുന്ന റോബോട്ടും ഇതു തന്നെയാണ്. ഹണിഡോള്‍സ് എന്ന പേരില്‍ വന്ന ഈ റോബോട്ടുകള്‍ക്ക് സ്ത്രീകളുടെ എല്ലാ ശരീരപ്രകൃതികളും നല്‍കിയിട്ടുണ്ട്.
കഷണങ്ങളായ സിലിക്കലും ഒരു തരം പശയും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ റോബോട്ടുകള്‍ തൊടുമ്പോള്‍ ശബ്ദം ഉണ്ടാക്കുന്നതാണ്. വേഴ്‌ചയില്‍ നെടുവീര്‍പ്പുകള്‍ കൃത്രിമ ശബ്ദങ്ങള്‍ തുടങ്ങി പങ്കാളി കേള്‍ക്കാന്‍ കൊതിക്കുന്നതെല്ലാം റോബോട്ടില്‍ പ്രോഗ്രാം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ ജപ്പാനിലെ വസേഡാ സര്‍വ്വകലാശാല ട്വന്‍റി വണ്‍ എന്ന പേരില്‍ സിലിക്കണ്‍ കൈകളോടു കൂടിയ ഒരു റോബോട്ടിനെ നിര്‍മ്മിച്ചിരിന്നു.
പാചകം ചെയ്യുകയും സംസാരിക്കുകയും പറഞ്ഞത് കേള്‍ക്കുകയും ചെയ്യുന്ന റോബോട്ടിലെ ഓരോ ഉപകരണത്തിനും പ്രത്യേകമായ സെന്‍സര്‍ പിടുപ്പിച്ചിരിക്കുന്നതിനാല്‍ മനുഷ്യനുമായി ഇതിന് ഇടപഴകുന്നതില്‍ ബുദ്ധിമുട്ടില്ലത്രേ. വിദൂര ഭാവിയില്‍ മനുഷ്യനും റോബോട്ടും തമ്മില്‍ തിരിച്ചറിയാനാകാത്ത സ്ഥിതി വരുമെന്നും ലെവി ചൂണ്ടിക്കാട്ടുന്നു.