സാകിര്‍ നായിക് വീണ്ടും വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു; പൊലീസ് അനുമതി നല്‌കാത്തതാണ് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍

സാകിര്‍ നായിക് വീണ്ടും വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു; പൊലീസ് അനുമതി നല്‌കാത്തതാണ് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍

മുംബൈ| JOYS JOY| Last Modified വെള്ളി, 15 ജൂലൈ 2016 (10:06 IST)
വെള്ളിയാഴ്ച മാധ്യമങ്ങളെ സ്കൈപ്പിലൂടെ കാണുമെന്ന് അറിയിച്ച ഇസ്ലാം മതപ്രഭാഷകന്‍ സാകിര്‍ നായിക് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പിന്മാറി. പൊലീസ് അനുമതി നല്കാത്തതാണ് കാരണമെന്ന് കരുതപ്പെടുന്നു. നിലവില്‍ സൌദി അറേബ്യയിലാണ് സാകിര്‍ നായിക് ഉള്ളത്.

സൌദിയിലുള്ള സാകിര്‍ നായിക് സ്കൈപ്പ് വഴി മാധ്യമങ്ങളെ കാണുമെന്ന് ബുധനാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വാര്‍ത്താസമ്മേളനം റദ്ദാക്കിയതായി വാട്സാപ്പില്‍ അറിയിക്കുകയായിരുന്നു. സാകിര്‍ നായിക് തലവനായ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍ ആണ് വാട്‌സാപ്പില്‍ ഇക്കാര്യം അറിയിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :