സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 8 ജനുവരി 2025 (12:21 IST)
നമ്മളില്‍ പലരും നേരിട്ടിട്ടുള്ള ഒരു പ്രശ്‌നമാണ് ഫോണ്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കാത്തത്. സ്മാര്‍ട്ട്‌ഫോണ്‍ എന്നോ സാധാരണ കീപാഡ് ഫോണ്‍ എന്നോ വ്യത്യാസമില്ലാതെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇതിന് പിന്നിലെ ശരിയായ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ചില സമയത്ത് ഫോണ്‍ ചെയ്യുമ്പോള്‍ മറ്റു ചില ശബ്ദങ്ങളും കേള്‍ക്കാറുണ്ട്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നോക്കാം.
ഇതിനുള്ള കാരണങ്ങള്‍ പലതും ആകാം. അതിലൊന്ന് നെറ്റ്വര്‍ക്കില്‍ ഉണ്ടാകുന്ന തകരാറാണ്. മറ്റൊന്ന് നിങ്ങളുടെ ഫോണിന്റെ സ്പീക്കറിന്റെ തകരാറാണ്. ഇതുകൂടാതെ മറ്റു കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള പ്രശ്‌നം ഉണ്ടാകാം. നെറ്റ്വര്‍ക്ക് പ്രോബ്ലം ആണോ എന്നറിയാന്‍ നിങ്ങളുടെ മൊബൈലില്‍ സെറ്റിംഗ്‌സില്‍ പോയി നെറ്റ്വര്‍ക്ക് ചെക്ക് ചെയ്യുകയാണ് വേണ്ടത്.
അടുത്തതായി നോക്കേണ്ടത് സ്പീക്കറിന്റെ കുഴപ്പമാണോന്നാണ്. സ്പീക്കറിന്റെ ഗ്രില്‍ ക്ലീന്‍ ചെയ്തു നോക്കുക. എന്നിട്ടും ശരിയായില്ലെങ്കില്‍ ഏതെങ്കിലും മൊബൈല്‍ ഷോപ്പില്‍ കൊടുത്തു നോക്കുക. ഫോണിന്റെ വോളിയം കറക്റ്റ് ആയിട്ടാണോ സെറ്റ് ചെയ്തിരിക്കുന്നത് എന്ന് പരിശോധിക്കുക. എല്ലാത്തിനും ഉപരി ഫോണ്‍ ആദ്യം റീസ്റ്റാര്‍ട്ട് ചെയ്തു നോക്കുക. റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ചെറിയ പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് മാറിക്കിട്ടും.