ബ്രിട്ടീഷ് യുവതയെ നെറ്റ് വിഴുങ്ങുന്നു

computer
PTIPTI
ബ്രിട്ടീഷ് യുവത പുതിയ തലമുറ എങ്ങനെയായിരിക്കരുത് എന്ന കാര്യത്തില്‍ ലോകത്തിനു മുന്നില്‍ ഒരു പാഠപ്പുസ്തകമായി മാറുകയാണെന്ന് ബ്രിട്ടീഷ് വാച്ച് ഡോഗ്. വെബ്സൈറ്റുകള്‍ക്കു മുന്നില്‍ ചടഞ്ഞു കൂടിയിരിക്കുന്ന യുവത വിദ്യാഭ്യാസവും കരിയറും നഷ്ടപ്പെടുത്തി സോഷ്യല്‍ സൈറ്റുകളില്‍ രമിക്കുകയാണെന്നാണ് ഇവരുടെ പരാതി.

ബ്രിട്ടീഷ് ഇന്‍ഫൊര്‍മേഷന്‍ കമ്മീഷനാണ് (ഐ ഓ സി) ഈ കണ്ടെത്തലുകള്‍ നടത്തുന്നത്. നെറ്റില്‍ മണിക്കൂറുകളോളം ചെലവഴിച്ച് സ്കൂളുകളിലും കോളേജുകളിലും പോകാതെ ഭാവിയും കരിയറും നഷ്ടപ്പെടുത്തുകയാണെന്ന് വാച്ച് ഡോഗ് മുന്നറിയിപ്പ് നല്‍കുന്നു. 14 വയസ്സുമുതല്‍ 21 വയസ്സു വരെയുള്ള 2000 പേരിലെ 71 ശതമാനം പേരും മുന്നിലുള്ള വസ്തുക്കള്‍ പോലും മാറ്റാന്‍ മറക്കുന്നതായും ഇവര്‍ വ്യക്തമാക്കുന്നു

തങ്ങള്‍ കോളേജിലും പോകാതെ ഓഫീസുകളിലും പോകാതെ സോഷ്യല്‍ വെബ്സൈറ്റുകള്‍ക്കു മുന്നിലാണെന്ന് ഐ ഓ സി നടത്തിയ സര്‍വ്വേയില്‍ പല കുട്ടികളും വ്യക്തമാക്കുന്നു. പരസ്പരം അറിയുക പോലുമില്ലാത്ത ധാരാളം സുഹൃത്തുക്കളെ കണ്ടെത്തിയിരിക്കുന്നതും സാമൂഹ്യ സൈറ്റുകളില്‍ നിന്നാണെന്ന് മൂന്നില്‍ രണ്ടു പേരും വ്യക്തമാക്കി.

പരസ്യ ദാതാക്കള്‍ക്കും വെബ്സൈറ്റുകള്‍ക്കും സ്വന്തം വിവരം നല്‍കിയവരാണ് 95 ശതമാനം പേരും. ഇതില്‍ 60 ശതമാനം പേരും സ്വന്തം ജനനത്തീയതിയും ജോലി സംബന്ധമായ വിവരങ്ങളും സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്. പത്തു ശതമാനം സ്വന്തം വീട്ടഡ്രസ്സ് പോലും നല്‍കിയത്രേ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന ആള്‍ക്കാരുടെ എണ്ണം ഏറി വരികയാണ്.

WEBDUNIA|
ഭാവിയില്‍ ആള്‍ക്കാര്‍ക്ക് ചെലവ് വര്‍ദ്ധിക്കുമെന്ന കാര്യവും ഐ ഓ സി മുന്നറിയിപ്പില്‍ പറയുന്നു. ഫേസ് ബുക്കിലും മൈ സ്പേസിലും പോസ്റ്റ് ചെയ്യുന്ന സ്വന്തം വിവരങ്ങള്‍ തട്ടിപ്പിനിരയാകുന്ന കാര്യം പോലും യുവാക്കള്‍ക്കയില്ലെന്ന പരാതിയും ഐ ഒ സി യ്‌ക്കുണ്ട്. ഈ ഈ പ്രശ്‌ന പരിഹാരത്തിനായി സ്വന്തം അവകാശങ്ങളെ കുറിച്ചു നെറ്റിസണു വിവരം നല്‍കുന്നതിനുള്ള ഒരു വെബ് സൈറ്റ് തുടങ്ങാനുള്ള നീക്കത്തിലാണ് ഐ സി ഒ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :