പപ്പായ വറ്റല്‍

WEBDUNIA| Last Modified വ്യാഴം, 31 ജൂലൈ 2008 (17:14 IST)
പപ്പായ അധികമുള്ളപ്പോള്‍ പാഴാക്കിക്കളയണ്ട. മധുരപലഹാരമാക്കി സൂക്ഷിക്കാം.

ചേരുവകള്‍:

പപ്പായപ്പഴം
1 കിലോ ശര്‍ക്കര 500 ഗ്രാം

തയ്യാറാക്കുന്ന വിധം:

പപ്പായപ്പഴം തൊലി, കുരു എന്നിവ നീക്കം ചെയ്ത്‌ വൃത്തിയാക്കിയെടുത്തതിനു ശേഷം ചെറിയ കഷണങ്ങളായി എടുക്കുക. പപ്പായ കഷണങ്ങള്‍ നല്ലവണ്ണം പിഴിഞ്ഞ്‌ ചാറു മാത്രം അരിച്ചെടുത്താല്‍ മതി. ഇതില്‍ ശര്‍ക്കര നല്ലവണ്ണം അലിയിച്ച്‌ വീണ്ടും അരിച്ചെടുക്കുക. ഇതിനെ ഒരു പുതിയ പായ്‌ നിലത്ത്‌ വെയിലില്‍ വിരിച്ചതില്‍ ഒരേ കനത്തില്‍ ഒഴിച്ചു പരത്തുക. മുഴുവന്‍ ചാറും ഇപ്രകാരം ഒഴിക്കുക. ഇതു നന്നായി ഉണങ്ങുമ്പോള്‍ പൊളിച്ചെടുത്ത്‌ മറ്റു വശവും ഇപ്രകാരം ചെയ്യുക. നന്നായി മുറിച്ചെടുത്തോ ചുരുകളായോ എടുത്ത്‌ ഇവ സൂക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :