അനുബന്ധ വാര്‍ത്തകള്‍
- ക്രിസ്തുമസ് പാർട്ടിക്കിടെ തേങ്ങാ വൈൻ കുടിച്ച് എട്ട് പേർ മരിച്ചു, 120 പേർ ഗുരുതരാവസ്ഥയിൽ
- നിയന്ത്രണംവിട്ട് കപ്പൽ കെട്ടിടവും തകർത്ത് പാഞ്ഞടുത്തപ്പോഴും കുലുങ്ങാതെ വൈൻ കുടിച്ച് യുവതികൾ, വീഡിയോ !
- ക്രിസ്തുമസ് അല്ലേ? കുറച്ച് മുന്തിരിവൈൻ ഉണ്ടാക്കിയാലോ ?
- 'വീട്ടിൽ വൈൻ ഉത്പാദിപ്പിച്ചാൽ എക്സൈസ് നടപടി' വാർത്തകൾ വ്യാജമെന്ന് മന്ത്രി ടിപി രാധാകൃഷ്ണൻ
- വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് ജാമ്യമില്ലാ കുറ്റം, റെയിഡിന് പ്രത്യേക സംഘത്തിന് രൂപംനൽകി എക്സൈസ്
മുന്തിരിങ്ങ വൈൻ വീട്ടിലുണ്ടാക്കാം
വൈൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ? മുന്തിരിങ്ങ വൈൻ ആണെങ്കിൽ പ്രത്യേകിച്ച് പറയുകയും വേണ്ട. വീട്ടിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമിരുന്ന് കഴിക്കാൻ കഴിയുന്ന മുന്തിരിങ്ങ വൈൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം:
ചേര്‍ക്കേണ്ട ഇനങ്ങള്‍:
കറുത്ത മുന്തിരിങ്ങ - 1 1/2 കിഗ്രാം
പഞ്ചസാര - 2 1/2 കിഗ്രാം
ഗോതമ്പ് - 300 ഗ്രാം
യീസ്റ്റ് - 1ടീസ്പൂണ്‍
മുട്ട - 1
വെള്ളം - 2 1/2 ലിറ്റര്‍(തിളപ്പിച്ചാറിയത്)
പാകം ചെയ്യേണ്ട വിധം:
മുന്തിരിങ്ങ നന്നായി കഴുകി വൃത്തിയാക്കി വെള്ളം തോര്‍ന്നുപോകാന്‍ വയ്ക്കുക. യീസ്റ്റ് അല്പം ചൂടുവെള്ളത്തില്‍ പതയ്ക്കാന്‍ വയ്ക്കുക. അതിനുശേഷം മുന്തിരിങ്ങ ഒരു മത്ത് ഉപയോഗിച്ച് നന്നായി ഉടയ്ക്കുക. അതിലേക്ക് പഞ്ചസാരയുടെ നേര്‍പകുതി(1 1/4കിഗ്രാം)യും ഗോതമ്പും പതഞ്ഞ യീസ്റ്റും മുട്ടയുടെ വെള്ളയും വെള്ളവും ചേര്‍ക്കുക. ഇവ ഭരണിയില്‍ വായു കയറാത്തവിധം നന്നായി അടച്ച് സൂക്ഷിക്കുക. തുടര്‍ന്നുള്ള പത്ത് ദിവസം ഈ മിശ്രിതം ദിവസവും അല്പനേരം ഇളക്കണം. തിളപ്പിച്ചവെള്ളത്തില്‍ കഴുകിയ മത്തുപയോഗിച്ച് വേണം ഇളക്കേണടത്. പിന്നീട് തുടര്‍ന്നുള്ള പത്തുദിവസം മിശ്രിതം ഇളക്കരുത്. അടച്ചുതന്നെ സൂക്ഷിക്കുക. ഇരുപത്തിയൊന്നാമത്തെ ദിവസം ബാക്കിയുള്ള പഞ്ചസാര(11/4കിഗ്രം) ചേര്‍ത്തിളക്കുക. അവ അലിഞ്ഞതിനുശേഷം മിശ്രിതം അരിക്കുക. നന്നായി അരിച്ച് ഗോതമ്പുള്‍പ്പെടെയുള്ളവ കളഞ്ഞതിനുശേഷം തെളിയുന്നതിനായി വയ്ക്കുക. നന്നായി തെളിഞ്ഞ മിശ്രിതം ഭരണിയില്‍ കെട്ടിസൂക്ഷിക്കുക.