ബഷീറും ശിവശങ്കരിയും - ഒരു അഭിമുഖം

Sivasankari 150
WDWD
തമിഴിലെ പ്രസിദ്ധയായ സാഹിത്യകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ശിവശങ്കരി, മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരനായ ബഷീറുമായി നടത്തിയ അഭിമുഖത്തില്‍നിന്നൊരു ഭാഗം.

താങ്കള്‍ മദ്യപനും മാനസികനില തെറ്റിയവനുമായിരുന്ന കാലഘട്ടത്തെക്കുറിച്ച് പറയുന്നതില്‍ വിഷമമുണ്ടോ?

ഞാന്‍ ഒരു നടനെ കാണാന്‍ അയാളുടെ വീട്ടില്‍ ചെന്നു. അയാള്‍ കള്ളു കുടിക്കുകയായിരുന്നു. എന്നെയും കുടിക്കാന്‍ ക്ഷണിച്ചു. ഞാന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും കുറച്ചുകഴിഞ്ഞ് ഞാന്‍ സമ്മതിച്ചു. ഇതായിരുന്നു ഞാന്‍ ആദ്യമായി മദ്യം രുചിച്ച സംഭവം.

അത് എന്നെ മാറ്റിക്കളഞ്ഞു. ഞാന്‍ കറാച്ചിയിലായിരുന്ന സമയത്ത് എനിക്ക് ഒരു മറാഠി സുഹൃത്തുണ്ടായിരുന്നു. അയാള്‍ എന്നെ ഒരു കള്ളുഷാപ്പില്‍ കൊണ്ടുപോയി. ഞങ്ങള്‍ രണ്ടു ഗ്ളാസില്‍ കുടിക്കാന്‍ തുടങ്ങി. ഹിന്ദു ഗ്ളാസും മുസ്ളീം ഗ്ളാസും.

വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ എറണാകുളത്തു വന്ന് ഒരു പുസ്തകശാല തുടങ്ങി. അന്നാണ് ഞാന്‍ ഒരു എഴുത്തുകാരനായത്. മിക്കവാറും എല്ലാ ദിവസവും ആളുകള്‍ വന്ന് സഹായം ചോദിയ്ക്കും. പകരമായി എനിക്ക് തുച്ഛമായ നാലോ അഞ്ചോ രൂപ നല്‍കും. അത് എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. ഞാന്‍ വിസ്കി കുടിക്കാന്‍ തുടങ്ങി. വൈറ്റ് ഹോഴ്സ് വിസ്കി. അന്ന് 12 രൂപയായിരുന്നു അതിന്‍റെ വില.

വൈകുന്നേരങ്ങളില്‍ ഏറ്റവും കുറഞ്ഞത് അരക്കുപ്പിയെങ്കിലും ഞാന്‍ കുടിക്കുമായിരുന്നു. ഇതിനുപുറമേ തുടര്‍ച്ചയായ പുകവലിയും.

ഇതിന് സ്വസമുദായം സമുദായം താങ്കളെ കുറ്റപ്പെടുത്തിയിരുന്നില്ലേ?

തീര്‍ച്ചയായും. കൂടാതെ എനിക്ക് വളരെയധികം ഹിന്ദു-ക്രിസ്ത്യന്‍ സുഹൃത്തുക്കളുമുണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ പൂര്‍ണ മദ്യപാനായി. ഇതു നിര്‍ത്താന്‍ പല വൃഥാശ്രമങ്ങളും നടത്തിയിരുന്നു.

കാരണം, മദ്യപാനം എഴുത്തുകാരന് പറ്റിയതല്ലെന്ന് എിനിക്ക് മനസിലായിരുന്നു. എഴുത്തുകാരന് സംസ്കരണം ആവശ്യമാണ്. മദ്യം ഒരു വാതില്‍മാത്രമേ തുറക്കുകയുള്ളൂ. അത് നാശത്തിന്‍റേതാണ്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :