പാമ്പിനെ കടിക്കുന്ന ദശരഥന്‍!

WEBDUNIA|

നാഗ്ഘാന: ആളുകള്‍പാമ്പിനെക്കണ്ടാല്‍പേടിച്ച് പിറകിലേക്ക് ഓടും. എന്നാല്‍,ഹരിയാനയിലെ റോത്തക് ജില്ലയിലെ നാഗ്ഘാന ഗ്രാമത്തിലെ ദശരഥെന്ന യുവാവ് പാമ്പിനെ പിടിക്കാനായി ഓടും; കടിച്ച് കൊല്ലുന്നതിനായി.

തന്‍റെ ശരീരത്തിലുള്ള വിഷത്തിന് പാമ്പിനെക്കൊല്ലുവാന്‍കഴിയുമെന്നാണ് ദശരഥ് അവകാശപ്പെടുന്നത്. ദശരഥിന്‍റെ ദേഹത്ത് വിഷമുണ്ടെന്ന് വീട്ടുകാരും പറയുന്നു. ഇദ്ദേഹം ആറാം വയസ്സു മുതലാണ് ഈ വിനോദം തുടങ്ങിയത്. ആളുകള്‍പാമ്പിനെക്കണ്ടാല്‍ഭയപ്പെടുന്നത് കണ്ടു തുടങ്ങിയതാണ് ഈ അപകടകരമായ പ്രവൃത്തി ആരംഭിക്കാന്‍വിനോദിനെ പ്രേരിപ്പിച്ചത്.

പാമ്പ് ഒളിച്ചിരിക്കുന്ന സ്ഥലം മണത്തറിയാനുള്ള പ്രത്യേക കഴിവ് തന്‍റെ മൂക്കിനുണ്ടെന്ന് ദശരഥ് പറയുന്നു.തനിക്ക് ഈശ്വരനാണ് ഈ കഴിവ് നല്‍കിയതെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.

‘ എന്‍റെ ബന്ധുകള്‍ക്ക് ഈ വിനോദത്തോട് യാതൊരു താല്‍‌പ്പര്യവുമില്ല.എന്നാല്‍, എനിക്കിത് വിട്ടുകളയാന്‍കഴിയുന്നില്ല. ഞാന്‍ എല്ലാതരം പാമ്പുകളെയും പിടിക്കാറുണ്ട്. പാമ്പിനെക്കണ്ടാല്‍എനിക്ക് വെറുതെ വിടുവാന്‍തോന്നുകയില്ല’,ദശരഥ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :