പത്മരാജന്‍റെ തിരക്കഥകളില്‍ നിന്ന്

WEBDUNIA|

തൂവാനത്തുന്പികള്‍

സീന്‍ ഒന്ന്
മണ്ണാറത്തൊടി (പരേതനായ) റിട്ടയേര്‍ഡ് ജസ്റ്റീസ് തന്പുരാന്‍റെ (ഇപ്പോള്‍ - ജയകൃഷ ്ണന്‍റെ) കൂറ്റനെടുപ്പുളള പഴയ വിക്ടോറിയന്‍ ടൈപ്പ് ബംഗ്ളാവ്. ഒരു വലിയ നാലുകെട്ടിന്‍റെ പ്രൗഢി അതിന് വേറൊരു മുഖം കൊടുക്കുന്നു. വിശാലമായ മുറ്റം - വൃത്തിയും വെടിപ്പും ഉളള പരിസരങ്ങള്‍-

മുററത്തെ മണലിലേക്ക ് ആരോ വലിച്ചെറിഞ്ഞ ഒരു പച്ചത്തേങ്ങാ ഉരുണ്ടു വന്നു നിന്നു. ശോഷിച്ച ഒരുവനാണവന്‍ , അതു കടന്നെടുക്കുന്ന ജയകൃഷ്ണന്‍. അയാളോ പേട്ടു സാധനത്തെ ഒരു സൂക്ഷ്മതയുളള കൃഷിക്കാരന്‍റെ - അവധാനതയോടെ പരിശോധിച്ചു: കുലുക്കിയും കുടഞ്ഞും.

(ജയകൃഷ്ണന്‍ - മുപ്പതോടടുക്കുന്നു പ്രായം - മുണ്ടുകുത്തിയടുത്തിട്ടുണ്ട്. തോളില്‍ തോര്‍ത്ത് , കാലില്‍ വിലകുറഞ്ഞ ചപ്പലുകള്‍ - പിശുക്കന്‍റെ - അറു പിശുക്കന്‍റെ ആര്‍ത്തി. നോട്ടത്തിലും ചലനങ്ങളിലും തേങ്ങാക്കാരന്‍ വര്‍ഗ്ഗീസ് പരിസരത്തുണ്ട്. പിറകില്‍ ഒരു തേങ്ങാക്കൂനയാണ്. കുന്നുപോലെയാണ് - മാറ്റിയിട്ട പത്തു പതിനാറെണ്ണം കൂടി പിടിക്കാനാണ് ജയകൃഷ്ണന്‍റെ പരിശ്രമം - പിടിക്കാതിരിക്കാന്‍ വര്‍ഗ്ഗീസും.)

ഒരിക്കല്‍ കൂടി ആ നാളികേരം കുലുക്കി കണ്‍ഫേം ചെയ്തിട്ട് അയാള്‍ അതു വര്‍ഗ്ഗീസിന്‍റെ നേരെ എറിയും മുന്പായി ചോദിച്ചു : ഇതെങ്ങനെ പേടാവുന്നേ ?

വര്‍ഗ്ഗീസ് മുഖത്തിനു നേരെ വന്ന ആ നാളീകേരം പിടിച്ചെടുത്തിട്ട് അയാളെന്നു കൂടി കണ്‍ഫോം ചെയ്യാനെന്നോണം കുലുക്കി നോക്കി.

വര്‍ഗ്ഗീസ് - പേടായതുകൊണ്ട് - അയാളതു നിസ്സാരമായി അതിനെ പേടിന്‍റെ കൂട്ടത്തിലലേക്കിട്ടു. അതവിടെയെത്തുന്നതിനു മുന്പായി ജകൃഷ്ണന്‍ ഒപ്പമെത്തിക്കഴിഞ്ഞിരിന്നു. അയാളെടുത്തു പ്രകടമായ ശുണ്ഠിയോടെ -

ജയകൃഷ്ണന്‍:- ദേ വര്‍ഗ്ഗീസേ! കച്ചോടമെങ്കി കച്ചോടം!
ജയകൃഷ്ണന്‍ :- (ചൂടായിക്കൊണ്ട്) ഇതാ ഇപ്പോ കച്ചോടം ? മാറ്റിയിട്ടിരിക്കുന്ന തിരുവുതേങ്ങകള്‍ക്കു നേരെ ചൂണ്ടികൊണ്ട്-
ജയകൃഷ്ണന്‍ : - ഇത്രേയണ്ണം താന്‍ മാറ്റിയിട്ടു :ഞാന്‍ സഹിച്ചു.
വര്‍ഗ്ഗീസ് :- അതിലിപ്പോ സഹിക്കാനെന്താ ഇരിക്കുന്നേ ?

(അനുനയപൂര്‍വ്വം) കുഞ്ഞേ, അതൊന്നും നാളീകേരമല്ല -
ജയകൃഷ്ണന്‍ : - അടയ്ക്കാ ആയിരിക്കും !
വര്‍ഗ്ഗീസ് പറയാന്‍ വന്ന മറുപടി അടക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :