ഇന്ത്യന്‍ കമ്പനികളില്‍ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി ടാറ്റാ മാറിയിരിക്കുന്നു. ആഗോളതലത്തില്‍ മുപ്പത്തിനാലാം സ്ഥാനമാണ് ടാറ്റ സ്വന്തമാക്കിയത്.
ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 പുറത്തിറക്കിയ 500 മൂല്യമേറിയ ബ്രാന്‍ഡുകളിലാണ് ഇന്ത്യന്‍ കമ്പനികളില്‍ ടാറ്റാ ഒന്നാമതെത്തിയത്. ഇന്ത്യയില്‍ നിന്ന് അഞ്ചു കമ്പനികള്‍ മാത്രമാണ് പട്ടികയിലുള്ളത്. എസ്ബിഐ (347), എയര്‍ടെല്‍ (381), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (413), ഐഒസി (474) എന്നിവയാണ് മറ്റ് ഇന്ത്യന്‍ കമ്പനികള്‍.
ആഗോളതലത്തില്‍ യുഎസ് കമ്പനിയായ ആപ്പിളാണ് ഒന്നാമത്. സാംസങ്ങ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തൊട്ടു പിന്നിലും. 2013 ല്‍ 39-മത് സ്ഥാനത്തുനിന്ന ടാറ്റാ ഇപ്പോള്‍ 34-മത് സ്ഥാനത്തെത്തി. ടാറ്റായുടെ മൂല്യം 2110 കോടി ഡോളറായും ഉയര്‍ന്നു.