സിബിആറുമായി ഹോണ്ട ഒറ്റയ്ക്ക്

ന്യൂഡല്‍‌ഹി| WEBDUNIA| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2011 (11:03 IST)
PRO
PRO
ഹീറോയുമായി വേര്‍പിരിഞ്ഞതിന് ശേഷം ഇന്ത്യയില്‍ അനുയോജ്യമായ കൂടുതല്‍ ബൈക്കുകള്‍ പുറത്തിറക്കാന്‍ ഹോണ്ട ഒരുങ്ങുന്നു. സ്പോര്‍ട്സ് ബൈക്ക് സിബിആര്‍ 250ആര്‍ ഏപ്രിലില്‍ പുറത്തിറക്കാനാണ് ജപ്പാന്‍ കമ്പനിയായ മോട്ടോര്‍ കമ്പനിയുടെ തീരുമാനം.

സിബിആര്‍ 250ആറിന്റെ വില ഒന്നര ലക്ഷം രൂപയായിരിക്കും. ജനുവരിയില്‍ സിബിആറിന്‍റെ ബുക്കിംഗ് ആ‍രംഭിച്ചു. ഇതിനകം 1,800 ഓര്‍ഡറുകള്‍ കമ്പനിക്കു ലഭിച്ചു. 20 രാജ്യങ്ങളിലേക്കാണ് സിബിആര്‍ കയറ്റുമതി ചെയ്യുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ഇപ്പോള്‍ ആക്റ്റിവ, ഡിയോ സ്കൂട്ടര്‍ മോഡലുകളും സ്റ്റണ്ണര്‍, ഷൈന്‍, ട്വിസ്റ്റര്‍, യുണീകോണ്‍ മോഡലുകളുമാണ് വില്‍ക്കുന്നത്. കഴിഞ്ഞമാസം 24നാണ് ഹീറോയുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്നു പിന്‍മാറുകയാണെന്നു ഹോണ്ട അറിയിച്ചത്.

ഉപഭോക്താക്കളെ പരമാവധി തൃപ്തിപ്പെടുത്തും വിധം ഇന്ത്യയില്‍ അനുയോജ്യമായ പുതിയ മോഡല്‍ വാഹനങ്ങള്‍ പുറത്തിറക്കുകയാണ് കമ്പനിയുടെ ഇപ്പോഴത്തെ പദ്ധതിയെന്ന് ഹോണ്ട വക്താവ് അറിയിച്ചു. ഇരുചക്രവാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഡീലര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനും കമ്പനി തീരുമാനിച്ചു. ഇപ്പോള്‍ 790 ഔട്ട്ലെറ്റ്സും( 398 ഡീലേര്‍സും 392 ശാഖകളും ഉള്‍പ്പടെ) 389 അംഗീകൃത സര്‍വീസ് കേന്ദ്രങ്ങളുമാണ് കമ്പനിക്കുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :