ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പാലക്കാട്‌| WEBDUNIA| Last Modified വ്യാഴം, 20 ജനുവരി 2011 (10:59 IST)
മണ്ണാര്‍ക്കാട് നാട്ടുകല്ലില്‍ സ്വകാര്യബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബസിടിച്ചപ്പോള്‍ തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്‍ പിന്നാലെ വന്ന ടാങ്കര്‍ ലോറി കയറി മരിക്കുകയായിരുന്നു.

ഭീമനാട് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബസിന്‍റെ ചില്ല് തല്ലിത്തകര്‍ത്തു.

ഈ മാസം പതിമൂന്നാം തിയതി കൊല്ലം ജില്ലയിലെ ഭരണിക്കാവില്‍ സ്വകാര്യബസ് ബൈക്കിന്‍റെ പിന്നിലിടിച്ച് അച്ഛനും മകളും മരിച്ച സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ബസ് തകര്‍ത്തതിനു ശേഷം തീയിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :