കിംഗ്ഫിഷര്‍ പൈലറ്റുമാരുടെ ശമ്പളം കുറച്ചു

മുംബൈ| WEBDUNIA| Last Modified വെള്ളി, 6 ഫെബ്രുവരി 2009 (18:40 IST)
സ്വകാര്യ മേഖലയിലെ മുന്‍‌നിര എയര്‍ലൈന്‍സായ കിംഗ്‌ഫിഷര്‍ പൈലറ്റുമാരുടെ ശമ്പളം വെട്ടിക്കുറച്ചു. പൈലറ്റുമാരുടെ ശമ്പളത്തില്‍ 80000 രൂപയുടെ വരെ കുറവാണ് വരുത്തിയിരിക്കുന്നത്. നേരത്തെ 4.30 ലക്ഷം രൂപയായിരുന്ന പൈലറ്റുമാരുടെ ശമ്പളം മൂന്നര ലക്ഷമാക്കിയാണ് കുറച്ചത്.

പറക്കല്‍ സമയത്തെ അടിസ്ഥാനമാക്കിയാണ് ശമ്പളം പുനര്‍‌നിര്‍ണയിച്ചിരിക്കുന്നതെന്ന് കിം‌ഗ്ഫിഷര്‍ അധികൃതര്‍ അറിയിച്ചു. ശമ്പളം വെട്ടികുറച്ചത് ഉടന്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ശമ്പളം വെട്ടികുറച്ചതിനെ പ്രതിസന്ധിയുമായി ബന്ധപ്പെടുത്തേണ്ടകാര്യമില്ലെന്നും ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തിലുള്ള ശമ്പള ക്രമീകരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും കിംഗ്ഫിഷര്‍ അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ഡക്കാന്‍ എയര്‍ലൈന്‍സുമായുള്ള ലയനത്തിന്‍റെ പശ്ചാത്തലത്തിലാണ്‌ ശമ്പളത്തില്‍ കുറവു വരുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :