വിഷുവെത്തി, പക്ഷേ എയര്‍ കേരള എത്തിയില്ല

കൊച്ചി| WEBDUNIA|
PRO
ഈ വിഷുവിന് പ്രവാസി മലയാളികള്‍ക്ക് കണ്മുന്നില്‍ പറന്നുയരുമെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച എയര്‍ കേരള വാഗ്ദാനം മാത്രമായി തുടരുന്നുവെന്ന് ആക്ഷേപം.

2013 ഏപ്രില്‍ 4ന് ആദ്യ വിമാനത്തിന്‍റെ ഫ്ളാഗ് ഓഫ് നടക്കുമെന്നും കേരളത്തിന്‍െറ സ്വന്തം എയര്‍കേരള അടുത്ത വിഷുവിന് ആകാശം തൊടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രഖ്യാപിച്ചത്.

എന്നാല്‍ എയര്‍കേരള ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി കെ സി ജോസഫ് കഴിഞ്ഞദിവസം ഷാര്‍ജയില്‍ പ്രഖ്യാപിച്ചു. അഞ്ചു കൊല്ലം ആഭ്യന്തര സര്‍വീസ് നടത്തണം എന്ന നിബന്ധനയാണ് എയര്‍കേരളയ്ക്ക് പ്രധാന തടസ്സം.

ഈ നിബന്ധന ഒഴിവാക്കാന്‍ കേരളം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും കെ സി ജോസഫ് അറിയിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വന്‍‌വിമര്‍ശനമാണ് എയര്‍കേരളയെ സംബന്ധിച്ച് സര്‍ക്കാരിന്റെ മെല്ലപ്പോക്കിനെതിരെ ഉണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :