ആര്‍ഐഎല്‍ എണ്ണയുല്പാദനം പുനരാരംഭിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
കെജി - ഡി6 ബ്ലോക്കിലെ ക്രൂഡോയില്‍ ഉല്‍പാദനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പുനരാരംഭിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി പ്ലാന്‍റ് പൂട്ടിക്കിടക്കുകയായിരുന്നു.

ഇന്നലെയാണ് എം എ ഫീല്‍ഡിലെ ഉല്‍പാദനം പുനരാരംഭിച്ചത്. തുടക്കത്തില്‍ പ്രതിദിനം 2000 ബാരലാണ് ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍ ഉടനെതന്നെ ഇത് 20,000 ഡോളറായി ഉയര്‍ത്തും. കഴിഞ്ഞ മാര്‍ച്ച് 22നാണ് ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനായി പ്ലാന്‍റ് പൂട്ടിയിരുന്നത്. 18,000 ബാരലായിരുന്നു ആ സമയത്ത് പ്ലാന്‍റിലെ പ്രതിദിന ഉല്‍പാദനം.

ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ ഉല്‍പാദനം പ്രതിദിനം 40,000 ബാരലായി ഉയര്‍ത്താനാണ് പദ്ധതിയെന്ന് കമ്പനി അറിയിച്ചു. ആന്ധ്ര തീരത്തുള്ള കെജി-ഡി 6 പ്ലാന്‍റില്‍ 2008 സെപ്തംബറിലാണ് ഉല്‍പാദനം തുടങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ വരെ 7,90,000 ബാരല്‍ എണ്ണയാണ് ഇവിടെ നിന്ന് ഉല്‍പാദിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :