റെയില്‍‌വേ വരുമാനത്തില്‍ മുന്നേറ്റം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 10 ജൂലൈ 2010 (12:03 IST)
ഇന്ത്യന്‍ റെയില്‍‌വേയുടെ വരുമാനത്തില്‍ ഏഴു ശതമാനത്തോളം വര്‍ദ്ധന. നടപ്പു സാ‍മ്പത്തിക വര്‍ഷത്തിലെ ആദ്യപാദ കണക്കനുസരിച്ചാണിത്. 2010-11 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 22,061.13 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ റെയില്‍‌വേയുടെ വരുമാനം 20, 610.63 കോടി രൂപയായിരുന്നു എന്ന് കേന്ദ്ര റെയില്‍‌വെ മന്ത്രാലയം അറിയിച്ചു.

റെയില്‍‌വെയുടെ യാത്രാ വരുമാനത്തില്‍ 6.69 ശതമാനത്തിന്റെ മുന്നേറ്റമുണ്ടായി. ചരക്കുകടത്തില്‍ 7.20 ശതമാനത്തിന്റെ നേട്ടവും കൈവരിച്ചിട്ടുണ്ട്. മറ്റു സേവനങ്ങളില്‍ 8.35 ശതമാനത്തിന്റെ മുന്നേറ്റവും പ്രകടമാണ്. ആദ്യ പാദത്തിലെ ചരക്കുക്കടത്തില്‍ 14,930.11 കോടി രൂപയാണ് നേടിയത്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 13,927.05 കോടി രൂപയായിരുന്നു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ യാത്രാ വരുമാനം 6,190.70 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷം ആദ്യപാദത്തില്‍ യാത്രാവരുമാനം 5,802.66 കോടി രൂപയായിരുന്നു. ആദ്യപാദത്തിലെ മറ്റുള്ള വരുമാനം 626.01 കോടി രൂപയാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 1937.22 ദശലക്ഷം പേരാണ് യാത്രക്കായി ബുക്ക് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :