ത്രീ ജി ലേലം: വരുമാനം 45000 കോടിയിലെത്തും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 21 ഏപ്രില്‍ 2010 (15:07 IST)
PRO
ത്രീ ജി ലേലത്തിലൂടെ സര്‍ക്കാരിന് 45,000 കോടി രൂപ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ടെലികോം പറഞ്ഞു. നേരത്തെ സര്‍ക്കാര്‍ കണക്കുകൂട്ടിയതിലും ഉയര്‍ന്ന തുകയാണിത്. ടെലികോം മേഖലയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ത്രീ ജി ലേലത്തില്‍ കഴിഞ്ഞ ദിവസത്തെ റൌണ്ട് അടിസ്ഥാനപ്പെടുത്തി കണക്കാക്കിയാല്‍ തന്നെ സര്‍ക്കാരിന് 25,770 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ലേല റൌണ്ടുകള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. ത്രീ ജിയുടെയും, ബ്രോഡ്‌ബാന്‍ഡ് വയര്‍ലെസ് അസെസ് സ്പെക്ട്രത്തിന്‍റെയും ലേലം വഴി 44,000 കോടി രൂപ മുതല്‍ 45,000 കോടി വരെ സ്വരൂപിക്കാമെന്നാണ് നിലവിലെ വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ഒമ്പതിനാണ് ത്രീ ജി ലേലം ആരംഭിച്ചത്. വിവിധ റൌണ്ടുകളിലായാണ് ലേലം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ലേലത്തില്‍ അടിസ്ഥാന തുക 3500 കോടിയില്‍ നിന്ന് 6500 കോടിയായി ഉയര്‍ന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

ഡല്‍ഹിയാണ് ലേലത്തുകയില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്നത്. ഡല്‍ഹിയുടെ അടിസ്ഥാന ലേലതുക 320 കോടി രൂപയില്‍ നിന്ന് 733.71 കോടി രൂപയായി ഉയര്‍ന്നു. മുംബൈയാണ് രണ്ടാമത്. മുംബൈയുടെ അടിസ്ഥാന തുക 667.77 കോടി രൂപയും തമിഴ്നാടിന്‍റേത് 643.37 കോടി രൂപയും ആയി ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :