റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
റബറിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 20 രൂപയില്‍നിന്ന് 30 രൂപയായാണ് വര്‍ദ്ധന. റബര്‍ വില ജൂലൈക്ക് മുമ്പുള്ള വിലയിലേക്ക് പോകില്ലെങ്കിലും ഇപ്പോഴത്തെ തകര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് കേന്ദ്ര തീരുമാനം ആശ്വാസമാകും.

റബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തണമെന്നും റബര്‍ കര്‍ഷകരെ സഹായിക്കണമെന്നും കേരളം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കേരളം ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് യുക്തിയില്ലെന്നായിരുന്നു ധനമന്ത്രാലയവും പി ചിദംബരവും സ്വീകരിച്ചിരുന്ന നിലപാട്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കേന്ദ്രവാണിജ്യ മന്ത്രാലയം പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും ധനമന്ത്രാലയം തീരുമാനത്തിന് എതിര് നില്‍ക്കുകയായിരുന്നു.

റബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ ആഭ്യന്തര വിപണിയില്‍ റബറിന്റെ വില ഉയരുകയും അത് റബര്‍ കര്‍ഷകര്‍ക്ക് സഹായകരവുമായിരിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തലുകള്‍. റബറിന്‍റെ ഇറക്കുമതി തീരുവ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :