രൂപയുടെ മൂല്യം കുറഞ്ഞു, കാറിന്റെ മൂല്യം കൂടി

കൊച്ചി| WEBDUNIA|
PRO
PRO
രൂപയുടെ മൂല്യം ഡോളറുമായുള്ള വിനിമയത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതക്കള്‍ കാറിന്റെ മൂല്യം കൂട്ടുന്നു. മഹീന്ദ്രയുടെയും ജനറല്‍ മോട്ടോഴ്‌സിന്റെയും ചില മോഡലുകള്‍ക്ക് 6000 മുതല്‍ 10000രൂപ വരെ വില കൂട്ടി കഴിഞ്ഞു. പ്രധാന മോഡലുകളെല്ലാം ഇറക്കുമതി നടത്തുന്ന കാര്‍ കമ്പനികള്‍ക്കാണ് രൂപയുടെ മൂല്യയിടിവില്‍ തിരിച്ചടികിട്ടിയത്.

മാരുതി സുസുക്കി, ഔഡി, മെഴ്‌സിഡസ് ബെന്‍സ്, ഹ്യുണ്ടായ്, ടൊയോട്ട കിര്‍ലോസ്‌ക്കര്‍, എന്നീ കമ്പനികളും വില കൂട്ടാനുള്ള ആലോചനയിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക് പതിക്കുമ്പോള്‍ കമ്പനികളുടെ ഉത്‌പാദന ചെലവും കൂടുകയാണ്. കാര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത സാധനങ്ങളിലേറെയും ഇറക്കുമതി നടത്തുന്നതിനായി രൂപയുടെ മൂല്യയിടിവ് പല കമ്പനികളുടെ നിലനില്‍പ്പിന് പോലും ഭീഷണിയാണ്.

രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം ഏറെ വലയ്ക്കുന്നത് യൂറോപ്പിലെ കാര്‍ നിര്‍മാതാക്കളെയാണ്. അടുത്ത മാസം പ്രധാന മോഡലുകളുടെ വില ഉയര്‍ത്തുമെന്ന് ഔഡിയുടെ ഇന്ത്യ മേധാവി മൈക്കിള്‍ പെര്‍ഷ്‌ചെ പറഞ്ഞു. മാരുതി സുസുക്കിയും അടുത്ത മാസം വില ഉയർത്താനാണ് ആലോചിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :