പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കാനുളള എണ്ണക്കമ്പനികളുടെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നവംബര്‍ 1, 2 തിയതികളിലാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക.
ഓള്‍ കേരള ഫെഡറേഷന്‍ ഒഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് പെട്രോള്‍ പമ്പ് അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അറിയിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 900 പുതിയ പമ്പുകളാണു ആരംഭിക്കാനിരിക്കുന്നത്.
ഇതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് എണ്ണക്കമ്പനികള്‍ കഴിഞ്ഞദിവസം പത്രപരസ്യം നല്‍കിയിരുന്നു.