യുഎസ്, ഏഷ്യന്‍ വിപണികളില്‍ ഉണര്‍വ്

ന്യൂയോര്‍ക്ക്| WEBDUNIA|
ആഴ്ചയിലെ അവസാനത്ത ദിവസമായ വെള്ളിയാഴ്ച അമേരിക്കന്‍ ഓഹരി വിപണികളില്‍ നേരിയ ഉണര്‍വ്. ആഗോള ഓഹരി വിപണികളിലെല്ലാം മുന്നേറ്റം പ്രകടമായി. അമേരിക്കന്‍ ഓഹരി വിപണിയായ ഡൌണ്‍‌ജോണ്‍സ് 23.95 പോയിന്‍റ് ഉയര്‍ന്ന്‌ 9093.24 എന്ന നിലയിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. എന്നാല്‍, നസ്‌ദാഖില്‍ 7.64 പോയിന്‍റ് ഇടിഞ്ഞ് 1965.96 പോയിന്‍റിലാണ്‌ വ്യാപാരം ക്ലോസ് ചെയതത്‌.

ഏഷ്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടായി. നിക്കി 151.61 പോയിന്‍റ് ഉയര്‍ന്ന്‌ 9944.55 എന്ന നിലയിലും ഹാങ്‌ സെങ്‌ 165.09 പോയിന്‍റ് ഉയര്‍ന്ന്‌ 19982.79ലുമാണ്‌ വിപണി അടച്ചത്. സ്‌ട്രെയിറ്റ്‌ ടൈംസില്‍ 48.53ന്‍റെയും ഷാങ്‌ഹായ്‌ കമ്പോസിറ്റില്‍ 44.11 പോയന്‍റിന്‍റെയും മുന്നെറ്റമാണ് ഉണ്ടായത്.

അതേസമയം, യൂറോപ്യന്‍ ഓഹരി സൂചികയില്‍ നേരിയ ഇടിവ് നേരിട്ടു. യൂറോപ്യന്‍ ഓഹരി വിപണികളായ എഫ്‌ ടി എസ്‌ ഇ 0.07 ശതമാനം ഇടിവ് രേഖപ്പെടുത്തി 4,490.56 എന്ന നിലയിലും സി എ സി 0.15 പോയന്‍റ് ഇടിഞ്ഞ് 3,299.73 പോയന്‍റിലും വ്യാപാരം അവസാനിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :