കഴിഞ്ഞ ദിവസം നേരിയ ഉയര്‍ച്ച കൈവരിച്ചെങ്കിലും മുംബൈ ഓഹരി വിപണിയില്‍ ഇന്ന് വ്യാപാര ആരംഭത്തില്‍ ആലസ്യം പ്രകടമായി. 11 പോയന്‍റ് ഇടിഞ്ഞ് 8944 എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് വീണ്ടും ഇടിഞ്ഞ സൂചിക 11 മണിയായപ്പോഴേക്കും 148 പോയന്‍റ് കുറഞ്ഞ് 8807 എന്ന നിലയിലെത്തി.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 60 പോയന്‍റിന്‍റെ വ്യത്യാസത്തില്‍ 2726 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയില്‍ ഡിഎല്‍എഫ്, ഇന്‍ഫോസിസ്, ഭാര്‍തി, റാന്‍ബാക്സി, ഭെല്‍, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പിഎന്‍ബി, സ്റ്റെര്‍ലൈറ്റ്, ഒഎന്‍ജിസി, മാരുതി, നാല്‍കൊ, എന്‍ടിപിസി, റിലയന്‍സ് ഇന്‍ഫ്രാസ്ട്രചര്‍ എന്നിവയ്ക്ക് വ്യാപാര ആരംഭത്തില്‍ നഷ്ടം നേരിട്ടു. അതേസമയം ടാറ്റ മോട്ടോഴ്സ്, എച്ച് ഡി എഫ് സി, എല്‍ ആന്‍റ് ടി, ഐഡിയ, ഐടിസി എന്നിവയുടെ ഓഹരി മൂല്യം ഉയര്‍ന്നു.
ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ ഇന്ന് സമ്മിശ്ര പ്രതികരണമാണ് അനുഭവപ്പെടുന്നത്. നിക്കി, കോസ്പി എന്നിവയില്‍ ഒരു ശതമാനവും തായ്‌വാന്‍ വിപണിയില്‍ 0.55 ശതമാനവും നേട്ടം പ്രകടമായപ്പോള്‍, ഷാങ്ഹായ് വിപണിയില്‍ 1.9 ശതമാനവും സ്ട്രെയ്റ്റ് ടൈംസില്‍ 0.5 ശതമാനവും ഇടിവ് സംഭവിച്ചു.
യു എസ് വിപണികള്‍ പൊതുവെ നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ഡൌജോണ്‍സ് വിപണി 1.2 ശതമാനവും നസ്ദാക്കില്‍ 2.4 ശതമാനവും എസ് ആന്‍റ് പിയില്‍ 1.5 ശതമാനവും ഇടിവ് നേരിട്ടു.