രാജ്യത്തെ സംഘടിത - അസംഘടിത മേഖലകളുടെ പുരോഗതിക്കാവശ്യമായ നയപരിപാടികള്‍ ആവിഷ്കരിക്കുന്നതിനായി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ആറാമത് സാമ്പത്തിക സെന്‍സസ് മേയ്, ജൂണ്‍ മാസങ്ങളില്‍ നടക്കും. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും കേരളത്തില്‍ സെന്‍സസ് നടത്തുക.
ഏഴ് വടക്കന്‍ ജില്ലകളിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ജില്ലാ - താലൂക്ക് തല ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന മേഖലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം കിംഗ് ഫോര്‍ട്ട് ഹോട്ടലില്‍ ജില്ലാ കളക്ടര്‍ കെ വി മോഹന്‍കുമാര്‍ നിര്‍വഹിച്ചു. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി എ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി പി വിനോദന്‍ സ്വാഗതവും പി എന്‍ പ്രേമരാജ് നന്ദിയും പറഞ്ഞു.
എന്‍ എസ് ഒ ഡയറക്ടര്‍ സംഗീത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ളോക്ക് തല അടിസ്ഥാനത്തില്‍ നടത്തു സെന്‍സസിലെ ഫീല്‍ഡ് വര്‍ക്കുകള്‍ ആറ് ആഴ്ചകൊണ്ട് തീര്‍ക്കും. കരകൌശല - കൈത്തറി മേഖലകളെ സെന്‍സസില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് പുതിയ സാമ്പത്തിക സെന്‍സസിന്റെ പ്രത്യേകത.