ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 30 ജൂലൈ 2009 (15:37 IST)
PRO
PRO
പിതാവ് ധീരുഭായ് അംബാനിയെ മുകേഷ് മറക്കുകയാണെന്ന് സഹോദരന്‍ അനില്‍ അംബാനി കുറ്റപ്പെടുത്തി. വാതക തര്‍ക്കം പരിഹരിക്കുന്നതില്‍ മാതാവ് കോകിലബെന്നിന് യാതൊരു പങ്കും മുകേഷ് അനുവദിച്ചു നല്‍കുന്നില്ലെന്നും അനില്‍ പറഞ്ഞു.
ആര്‍ഐഎല്ലും ആര്‍എന്‍ആര്‍എല്ലും തമ്മിലുള്ള വാതക തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കവെയാണ് അനില്‍ സഹോദരനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചതാണെന്നും എന്നാല്‍ ധീരുഭായി അംബാനിയുടെ കാഴ്ചപ്പാടുകള്‍ മറന്നുകൊണ്ടുള്ള സമീപനമാണ് ആര്‍ഐഎല്ലിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും അനില്‍ ആരോപിച്ചു. അതേസമയം അനിലിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ മുകേഷ് വിസമ്മതിച്ചു.
അതിനിടെ വാതക തര്‍ക്കത്തില്‍ സപ്തംബര്‍ ഒന്നിന് അന്തിമ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസ് കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇരു കമ്പനികളും നല്‍കിയിട്ടുള്ള ഹര്‍ജികളിന്‍മേല്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നേരത്തെ സപ്തംബര്‍ ഒന്നിലേക്ക് മാറ്റിവച്ചിരുന്നു. കരാര്‍ സംബന്ധിച്ച് ബോംബൈ ഹൈക്കോടതി നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി അന്ന് പരിഗണിക്കും.
വാതക കരാറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ സഹായിക്കുന്ന സമീപനമാണ് പെട്രോളിയം മന്ത്രാലയം കൈക്കൊള്ളുന്നതെന്ന് കഴിഞ്ഞ ദിവസം അനില്‍ അംബാനി ആരോപിച്ചിരുന്നു. മന്ത്രാലയത്തിന്‍റെ നിലപാട് ആര്‍ഐഎല്ലിന് അമിത ലാഭം ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും അനില്‍ പറഞ്ഞു.
2.34 ഡോളര്‍ നിരക്കില്‍ വാതകം ലഭ്യമാക്കുന്ന തരത്തില്‍ കരാറിലേര്‍പ്പെടനാണ് ആര്‍ഐഎല്ലിനും ആര്‍എന്‍ആര്‍എല്ലിനും ബോംബൈ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.