ഇതേതുടര്‍ന്ന് യൂനിനോര്‍ മുംബൈ മേഖലയിലെ പ്രവര്‍ത്തനം നിര്‍ത്തി. മുന്നറിയിപ്പില്ലാതെയുള്ള നടപടി ഉപഭോക്താക്കളെയും ഇടനില കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി. നവംബറില്‍ നടന്ന സ്പെക്ട്രം ലേലത്തില്‍ ആറ് മേഖലകളില്‍ സേവനം നടത്താനുള്ള ലൈസന്‍സുകളാണ് യൂനിനോറിന് നേടാനായത്.
മുംബൈ ഒഴികെ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ സേവനം നടത്താനുള്ള ലൈസന്‍സേ ലഭിച്ചുള്ളൂ.