ഹൈദരാബാദ്|
WEBDUNIA|
Last Modified വെള്ളി, 22 ജനുവരി 2010 (12:48 IST)
മഹീന്ദ്ര സത്യം ഈ മാസം മുതല്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയും ബോണസും നല്‍കും. കമ്പനിയുടെ വാര്‍ഷിക ശമ്പള വര്‍ധനയുടെ ഭാഗമായാണ് നടപടി. ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും നല്‍കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പ്രകടനം അടിസ്ഥാനമാക്കിയാണ് ശമ്പള വര്‍ധനയെന്നാണ് സൂചന.
എസ് ബാന്‍ഡ് ജീവനക്കാര്‍ക്ക് അഞ്ച് ശതമാനം മുതല്‍ 20 ശതമാനം വരെയും ടി ബാന്‍ഡ് ജീവനക്കാര്‍ക്ക് ഏഴ് ശതമാനം ശമ്പള വര്‍ധനയുമാണ് ലഭിക്കുകയെന്നാണ് സൂചന. ജൂനിയര്‍ തലത്തിലുള്ളവരാണ് എസ് ബാന്‍ഡ് ജീവനക്കാര്‍. രണ്ട് വര്‍ഷത്തിനു മേല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് ടി ബാന്‍ഡ് വിഭാഗത്തില്‍പ്പെടുന്നത്.
എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ശമ്പളത്തിന്‍റെ 20 ശതമാനം ബോണസ് നല്‍കും. ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്നതിന്‍റെ ഭാഗമായാണ് ശമ്പളവും ബോണസും വര്‍ധിപ്പിക്കുന്നതെന്ന് മഹീന്ദ്ര സത്യം ബിസിനസ് എച്ച്‌ആര്‍ റിലേഷന്‍സ് മേധാവി മുകുന്ദ് മേനോന്‍ പറഞ്ഞു.