മലയാളികളെ ഓര്‍മ്മിക്കുക, ‘നിങ്ങളറിയാത്ത നിങ്ങളുടെ കടം’ 30,000 രൂപ കവിഞ്ഞു!
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
മലയാളികളെ ഓര്‍മ്മിക്കുക, ‘നിങ്ങളറിയാത്ത നിങ്ങളുടെ കടം’ 30,000 രൂപ കവിഞ്ഞു. കാരണം സംസ്ഥാനത്തിന്റെ സഞ്ചിത കടം ഒരു ലക്ഷം കോടി കവിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം കടപ്പത്രം വഴി 1000 കോടി രൂപ കൂടി പൊതുവിപണിയില്‍ നിന്നു കടമെടുത്തതിനെ തുടര്‍ന്നാണു സഞ്ചിത കടം ഒരു ലക്ഷത്തി രണ്ടായിരം കോടിയിലെത്തിയത്. ഇതോടെയാണ് മലയാളിയുടെ ആളോഹരി കടം 30,000 രൂപ കവിഞ്ഞത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തിന്റെ കടം ഇരട്ടിയായി. 2007-08ല്‍ 55410 കോടിയായിരുന്നു സഞ്ചിത കടം. ആളോഹരി കടത്തിലും വര്‍ധനയുണ്ട്. ആളോഹരി കടം അന്നു 15,700 രൂപയായിരുന്നെങ്കില്‍ ഇന്നു 30,000 കവിഞ്ഞു. ഇതു തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ ആളോഹരി കടത്തിന്റെ ഇരട്ടിയോളമാണ്. സഞ്ചിത കടം ഏറ്റവും കൂടുതലുള്ള മൂന്നു സംസ്ഥാനങ്ങളിലൊന്നാണു കേരളം. പഞ്ചാബും ബംഗാളുമാണു മറ്റു രണ്ടെണ്ണം. പൊതുഭരണച്ചെലവ് ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നു കൂടിയാണു കേരളം
നിലവില്‍ വര്‍ഷം 36,000 കോടി രൂപയാണു ശമ്പളം, പെന്‍ഷന്‍, മുന്‍ കടങ്ങളുടെ പലിശ തിരിച്ചടവ് എന്നീ വകയില്‍ സംസ്ഥാനത്തിന്റെ ചെലവ്. മാസം 1,600 കോടി രൂപ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്, പെന്‍ഷന് 850 കോടി.പലിശയനിയത്തില്‍ മറ്റൊരു 550 കോടി കൂടി. ചുരുക്കത്തില്‍ മാസം 3000 കോടി ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധിത ചെലവുകള്‍ നടക്കില്ല.
എന്നാല്‍ സാമ്പത്തികമായി സംസ്ഥാനം ഭദ്രമാണെന്നും കടത്തിന്റെ വളര്‍ച്ചാനിരക്ക് കുറയുകയാണെന്നുമാണു ധനവകുപ്പിന്റെ നിലപാട്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനം (എസ്ഡിപി) നിലവിലുള്ള വിലനിരക്കില്‍ മൂന്നര ലക്ഷം കോടിയോളമാണ്. അതിന്റെ 30.7% കടമെടുക്കാന്‍ ധനകാര്യ കമ്മിഷന്‍ അനുവദിച്ചിട്ടുമുണ്ട്. 12000 കോടി രൂപ ഇൌ നിയന്ത്രണരേഖയ്ക്കു താഴെയായതിനാല്‍ കുഴപ്പമില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.