ഭെല്‍ അറ്റാദായത്തില്‍ വന്‍ കുതിപ്പ്

മുംബൈ| WEBDUNIA| Last Modified വ്യാഴം, 21 ജനുവരി 2010 (16:55 IST)
പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍‌സിന്‍റെ അറ്റാദായത്തില്‍ 35 ശതമാനം വര്‍ധന. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ഭെല്ലിന്‍റെ അറ്റാദായം 35.67 ശതമാനം വര്‍ധിച്ച് 1072.5 കോടി രൂപയായി. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അറ്റാദായം ഉയര്‍ന്നതായി ഭെല്‍ വ്യക്തമാക്കിയത്.

കമ്പനിയുടെ മൊത്തം വരുമാനത്തിലും മൂന്നാം പാദത്തില്‍ വര്‍ധനയുണ്ടായി. 7422.5 കോടി രൂപയാണ് മൂന്നാം പാദത്തിലെ മൊത്തം വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ 6328.5 കോടി രൂപയായിരുന്നു ഭെല്ലിന്‍റെ മൊത്തം വരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :