ജയവര്‍ധനെയ്ക്ക് ഇരട്ട സെഞ്ച്വറി

കറാച്ചി| WEBDUNIA|
പാകിസ്ഥാനെതിരായ ടെസ്റ്റില്‍ ലങ്കയുടെ നെടുംതൂണാ‍യി ക്രീസില്‍ നിലയുറപ്പിച്ച ജയവര്‍ധനെയ്ക്ക് ഇരട്ട സെഞ്ച്വറി. 356 പന്തില്‍ നിന്നാണ് ജയവര്‍ധനെ ഇരട്ട സെഞ്ച്വറി നേടിയത്. 27 ബൌണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ഇന്നിംഗ്സ്.

ഇതോടെ ലങ്കയുടെ സ്കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സ് എന്ന നിലയിലെത്തി. അടുത്ത ടെസ്റ്റോടെ ലങ്കയുടെ നായകസ്ഥാനം ഒഴിയുന്ന ജയവര്‍ധനയുടെ മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണിത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ സമരവീര ജയവര്‍ധനയ്ക്ക് മികച്ച പിന്തുണ നല്‍കി.

ഒന്നാമിന്നിംഗ്സില്‍ തന്നെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാ‍നാണ് ലങ്കയുടെ ശ്രമം. ജയവര്‍ധനെ - സമരവീര കൂട്ടുകെട്ടിന് മുമ്പില്‍ പാക് ബൌളര്‍മാര്‍ പൂര്‍ണ്ണമായും നിഷ്പ്രഭമാകുകയായിരുന്നു. 22 ഓവറില്‍ 89 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ഉമര്‍ ഗുലും 36 ഓവര്‍ എറിഞ്ഞ് 133 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ ഡാനിഷ് കനേരിയയ്ക്കും മാത്രമാണ് അല്പമെങ്കിലും റണ്‍‌റേറ്റ് പിടിച്ചുനിര്‍ത്താനായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :