ഭാരതി എയര്‍ടെല്‍ അറ്റാദായം ഉയര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യത്തെ പ്രമുഖ ടെലികോം സംരംഭമായ ഭാരതി എയര്‍ടെല്‍ ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. 2009 ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 22.21 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് കമ്പനി അറ്റാദായത്തില്‍ നേടിയത്.

2,647.95 കോടി രൂപയാണ് ഭാരതിയുടെ ആദ്യ പാദ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ അറ്റാദായം 2,166.68 കോടി രൂപയായിരുന്നു. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടത്.

മൊത്ത വരുമാനം 22.62 ശതമാനം ഉയര്‍ച്ചയില്‍ 10,429.94 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റ് ആദ്യ പാദത്തില്‍ ഇത് 8,506 കോടി രൂപയായിരുന്നു.

പ്രവര്‍ത്തന ഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് ബിഎസ്ഇയില്‍ ഭാരതി ഓഹരികള്‍ക്ക് 4.03 ശതമാനം വില ഉയര്‍ന്ന് 856 രൂപയായാണ് വ്യാപാരം നടക്കുന്നത്. നിക്കിയില്‍ ആറ് ശതമാനത്തോളം ഉയര്‍ച്ചയാണ് ഓഹരി മൂല്യത്തില്‍ അനുഭവപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :