ബെന്റ്‌ലിയുടെ ജിടി ഇന്ത്യന്‍ വിപണിയില്‍

ചെന്നൈ| WEBDUNIA|
PRO
PRO
ഹോളിവുഡ് സിനിമയായ 2012-ല്‍ നായകനെയും മറ്റും വെട്ടിച്ച് കടന്നു കളയാനായി ഒരു തടിയന്‍, കാറിലേക്ക് കയറി ‘സ്റ്റാര്‍ട്ട്‘ എന്നു പറയുന്ന രംഗമോര്‍ക്കുന്നുണ്ടോ? യന്തിരന്‍ സിനിമയില്‍ രജനീകാന്ത് ചീറിപ്പായുന്ന കാറോ? അതെ നിങ്ങള്‍ ഉദ്ദേശിച്ചത് തന്നെ. ശബ്ദം കൊണ്ട് നിയന്ത്രിക്കാനാവുന്ന ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടിയെക്കുറിച്ചാണ് പറഞ്ഞത്. ‘ശബ്ദം കൊണ്ട് പായും‌പുലി’ ഇന്ത്യന്‍ വിപണിയില്‍ ഈ മാസം ആറു മുതല്‍ ഓടിത്തുടങ്ങും.

ഏറ്റവും വേഗവും ശക്തിയുമുള്ള ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി സ്വന്തമാക്കുന്നവര്‍ക്ക് ഇനി പരിധിയില്ലാത്ത വേഗത്തില്‍ കുതിച്ചു പായാം. ബെന്റ്‌ലി കാറുകളുടെ ഏറ്റവും വേഗമേറിയ പതിപ്പുകള്‍ തന്നെയാണ് ഈ വിഭാഗത്തിലുള്ളത്. 19 ഇന്‍ജ്ച് വീതിയുള്ള അലോയ് ടയറുകള്‍, ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് ഡബ്ലിയൂ 12 എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്. 567 ബിഎച്ച്‌പി കരുത്തും 71 കെജിഎം ടോര്‍ക്കും നല്‍ാകാന്‍ എന്‍ജിന് കഴിയും.

താഴേക്കിറങ്ങിയ വലിയ ഹെഡ് ലൈറ്റുകളും ഗ്രില്‍സും വാഹനത്തെ കൂടുതല്‍ മനോഹരമാക്കുന്നു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.9 സെക്കന്റുകള്‍ മതി ഇതിന്. 9.6 സെക്കന്റുകൊണ്ട് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലെത്തും ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി.

ആറു സ്പീഡ് ക്വിക്ക് ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് എന്‍ജിന്റെ കരുത്ത് ചക്രങ്ങളില്‍ എത്തിക്കുന്നത്. 93 മില്ലി സെക്കന്‍ഡുകള്‍കൊണ്ട് ഗിയര്‍മാറ്റം സാധ്യമാക്കുന്നതാണ് ഇത്. സാധാരണ ബെന്റ്‌ലികളെക്കാള്‍ 100 കിലോയോളം ഭാരക്കുറവുണ്ട് കണ്‍വര്‍ട്ടബിള്‍ കാറിന്. കാബിനിലെ കാര്‍ബണ്‍ ഫൈബര്‍ ഭാഗങ്ങള്‍, ഭാരം കുറഞ്ഞ 20 ഇഞ്ച് അലോയ്കള്‍, കാര്‍ബണ്‍ സിറാമിക് ബ്രേക്കുകള്‍, ഭാരംകുറഞ്ഞ സീറ്റുകള്‍ എന്നിവ ഉപയോഗിച്ചാണ് ബെന്റ്‌ലി ഇത് സാധ്യമാക്കിയത്.

ഫോട്ടോയ്ക്ക് കടപ്പാട് ബെന്റ്‌ലി മോട്ടോര്‍സ് വെബ്സൈറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :