പ്രമുഖ നിക്ഷേപകനായ വാറന്‍ ബഫെറ്റിന് കാന്‍സര്‍

Warren Buffett
വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്ന് രോഗനിര്‍ണയം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും എന്നാല്‍ തന്റെ ആരോഗ്യസ്ഥിതിയെ പറ്റി ചിന്തിച്ച് ഓഹരിയുടമകളൊന്നും ഭയക്കേണ്ടതില്ലെന്നും പ്രശസ്‌ത ഓഹരി നിക്ഷേപകന്‍ വാറന്‍ ബഫെറ്റ്. ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ മൂന്നാമനായ വാരന്‍ ബഫെറ്റ്, തനിക്ക് കാന്‍സര്‍ ഉണ്ടെന്ന സ്ഥിരീകരണത്തെ തുടര്‍ന്ന് തന്റെ കമ്പനിയായ ബെര്‍ക്ക്‌ഷെയര്‍ ഹത്താവേയ്ക്ക് ഒരു പിന്‍‌ഗാമിയെ കണ്ടെത്താന്‍ ശ്രമിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

“നേരത്തെ കണ്ടത്തിയതിനാല്‍ ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയും എന്ന് ഉറപ്പുണ്ട്. ഈ രോഗം മൂലമുള്ള മരണം എന്നത് വെറും വിദൂര സാധ്യതയാണ്. എന്റെ ഊര്‍ജ്ജനില ഇപ്പോള്‍ നൂറുശതമാനമാണ്. സി‌എ‌ടി സ്കാന്‍, ബോണ്‍ സ്കാന്‍, എം‌ആര്‍‌ഐ സ്കാന്‍ തുടങ്ങിയ പരിശോധനകള്‍ക്ക് ശേഷമാണ് എനിക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്.”

“ജൂലൈ പകുതിയോടെ റേഡിയേഷന്‍ ചികിത്സ ആരംഭിക്കാനാണ് ഡോക്ടര്‍മാര്‍ പദ്ധതിയിടുന്നത്. യാത്ര അല്‍‌പം കുറയ്ക്കേണ്ടി വരും എന്നുള്ള പരിമിതി ഉണ്ട്. എന്നാല്‍ പതിവായി ഞാന്‍ ശ്രദ്ധ ചെലുത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ ഒരുമാറ്റവും സംഭവിക്കില്ല” - വാറന്‍ ബഫെറ്റ് പറയുന്നു.

ബെര്‍ക്ക്‌ഷെയര്‍ ഹത്താവേയുടെ വാര്‍ഷിക യോഗം മെയ് 5-ന് നടക്കാനിരിക്കെയാണ് വാറന്‍ ബഫെറ്റ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്തായാലും കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് താന്‍ ഒഴിയുമോ എന്ന കാര്യത്തെ പറ്റി സംസാരിക്കാന്‍ 81-കാരനായ വാറന്‍ തയ്യാറായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :