കത്രീനയെയും സല്ലുവിനെയും ആഗ്രഹിക്കാത്തവരുണ്ടോ?

ന്യൂഡല്‍ഹി| WEBDUNIA|
IFM
കത്രീന കൈഫ് എന്ന ബോളിവുഡ് സുന്ദരിയെക്കുറിച്ചും സല്‍മാന്‍ ഖാന്‍ എന്ന ബോളിവുഡ് സുന്ദരനെക്കുറിച്ചും ചൂടന്‍ സ്വപ്നങ്ങള്‍ കാണാത്തവര്‍ കുറവാണത്രേ. അവിചാരിതമായി സെക്സില്‍ ഏര്‍പ്പെടുകയാണെങ്കില്‍ തങ്ങള്‍ സല്ലുവിനെയും കത്രീനയെയും പങ്കാളികളാക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ഭൂരിഭാഗം ആളുകളും പ്രതികരിച്ചതായി ഒരു സര്‍വെ ഫലത്തില്‍ പറയുന്നു.

ഒരു പ്രമുഖ കോണ്ടം ബ്രാന്‍ഡ് നടത്തിയ സര്‍വെയിലാണ് രസകരമായ ഈ വെളിപ്പെടുത്തല്‍. ഇന്ത്യയിലെ ഏഴ് നഗരങ്ങളില്‍ നിന്ന് പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ആളുകളുടെ പ്രതികരണമാണ് കമ്പനി ശേഖരിച്ചത്.

പ്രതികരിച്ച സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സല്ലുവിനെ പങ്കാളിയായി ലഭിക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. അതേസമയം, പുരുഷന്‍‌മാരില്‍ കൂടുതല്‍ പേരും സല്‍‌മാന്റെ മുന്‍ കാമുകി കത്രീന കൈഫിനെയാണ് ഇഷ്ടപ്പെട്ടത്. വിവാഹിതയെങ്കിലും ഐശ്വരാ റായ് ബച്ചന്‍ പട്ടികയില്‍ രണ്ടാമതുണ്ട്. ബിപാഷ ബസു, സാനിയ മിര്‍സ, ദീപിക പദുക്കോണ്‍ എന്നിവരും പുരുഷന്മാരുടെ ‘ഡ്രീം’ പട്ടികയിലുണ്ട്.

ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് രണ്‍ബീര്‍ കപൂറും മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനും നാലാം സ്ഥാനത്ത് എം എസ് ധോണിയും എത്തി. രാഹുല്‍ ഗാന്ധി, ഇമ്രാന്‍ ഹഷ്മി, യുവരാജ് സിംഗ് എന്നിവരും പട്ടികയിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :