പെട്രോള്‍ വില: ദേവ്‌റ പ്രണാബുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 14 ജനുവരി 2010 (15:33 IST)
PRO
രാജ്യത്ത് ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നീട്ടി. പെട്രോളിയം മന്ത്രി മുരളി ദേവ്‌റ നാളെ ധനമന്ത്രി പ്രണാബ് മുഖര്‍ജിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ വിലവര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളൂ. നാളെ രാവിലെയാണ് ഇരു മന്ത്രിമാരും ചര്‍ച്ച നടത്തുക.

സര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ സഹായം നകാനാവില്ലെന്ന് പ്രണാബ് മുഖര്‍ജി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത എണ്ണക്കമ്പനികളുടെ അവലോകന യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പെട്രോള്‍ വില നിര്‍ണ്ണയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സ്വതന്ത്രാവകാശം നല്‍കാനുള്ള നിര്‍ദ്ദേശമാണ് ദേവ്‌റ മുന്നോട്ടുവച്ചത്. പെട്രോള്‍ വില സ്വതന്ത്രമാക്കിയാല്‍ ലിറ്ററിന് മൂന്ന് രൂപയുടെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തിയിട്ടും പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ബിപിസി‌എല്‍, എച്ച്‌പിസി‌‌എല്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എണ്ണവില ബാരലിന് 66 ഡോളറില്‍ നില്‍ക്കുകയാണെങ്കില്‍ 44300 കോടി രൂപയാണ് ഈ കമ്പനികള്‍ വരുമാനം പ്രതീക്ഷിക്കുന്നത്.

പെട്രോള്‍ ലിറ്ററിന് 3.06 രൂപ നഷ്ടത്തിലാണ് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ വിപണനം നടത്തുന്നത്. ഡീസലിന് 1.56 രൂപയും മണ്ണെണ്ണയ്ക്ക് 17.23 രൂപയും നഷ്ടം നേരിടുന്നു. രാജ്യത്ത് ഭക്‍ഷ്യ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ എണ്ണവില വര്‍ധിപ്പിക്കുന്നത് കൂടുതല്‍ വിലവര്‍ധനയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :