പിരമിഡ് സായ്മിറ ഓഹരി വിപണിയിലേക്ക്

WEBDUNIA|

മുംബൈ: അടുത്തകാലത്ത് ആരംഭിച്ച വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ പിരമിഡ് സായ്മിറയുടെ ഫിലിം നിര്‍മ്മാണ യൂണിറ്റായ പിരമിഡ് സായ്മിറ പ്രൊഡക്ഷന്‍ ലിമിറ്റഡ് പണം സ്വരൂപിക്കാനായി ഓഹരി വിപണിയിലേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുന്നു. കമ്പനി ചെയര്‍മാന്‍ പി.എസ്.സാമിനാഥന്‍ പറഞ്ഞതാണിത്.

പൊതുവിപണിയില്‍ നിന്ന് 1,800 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. വരുന്ന മൂന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവും എന്ന് കരുതുന്നു.

ആഭ്യന്തരവും ആഗോളവുമായ സിനിമാ വിപണിയിലെ വിവിധ മേഖലകളിലായി കമ്പനി ഈ വര്‍ഷം തന്നെ 2,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും സ്വാമിനാഥന്‍ പറഞ്ഞു. കമ്പനി ഇക്കൊല്ലം 600 കോടി രൂപ ചെലവിട്ട് 50 ലേറെ വിവിധ ഭാഷാ സിനിമകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിരമിഡ് സായ്മിറയ്ക്ക് സിനിമാ രംഗത്ത് വിവിധ മേഖലകളിലായി 11 ഗ്രൂപ്പ് കമ്പനികളാണുള്ളത്. 2010 ഓടെ തങ്ങളുടെ എല്ലാ ഗ്രൂപ്പ് കമ്പനികളും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :