പാനസോനിക്കിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ 'എലുഗ എ2' ഇന്ത്യന്‍ വിപണിയില്‍

പാനസോനിക് പുതിയ സ്മാര്‍ട്ട്ഫോണ്‍ 'എലുഗ എ2' ഇന്ത്യയില്‍ പുറത്തിറക്കി.

പാനസോനിക്, സ്മാര്‍ട്ട്ഫോണ്‍ panasonic, smart phone
സജിത്ത്| Last Modified ഞായര്‍, 29 മെയ് 2016 (11:17 IST)
പാനസോനിക് പുതിയ സ്മാര്‍ട്ട്ഫോണ്‍ 'എലുഗ എ2' ഇന്ത്യയില്‍ പുറത്തിറക്കി. 4000 എം എ എച്ച് ബാറ്ററിയാണ് എലുഗ എ2വിന്റെ പ്രധാന സവിശേഷത. 5 ഇഞ്ച് എച്ച് ഡിയാണ് ഡിസ്‌പ്ലേ, 720*1280 ആണ് പിക്‌സല്‍ റെസല്യൂഷന്‍, 3ജിബി റാം എന്നിവയുയും ഫോണിനുണ്ട്. ഗോള്‍ഡ് ,സില്‍വര്‍ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപ്പോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലുമാണ്‍. 6 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബിയാക്കി ഉയര്‍ത്താന്‍ സാധിക്കും. 9,490 രൂപയാണ് ഫോണിന്റെ വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :