നാരായണമൂര്‍ത്തി തിരികെയെത്തുന്നത് ഒരു രൂപ ശമ്പളത്തില്‍
നാരായണമൂര്‍ത്തിയോടൊപ്പം മകന്‍ രോഹന്‍ മൂര്‍ത്തിയും
ബാംഗ്ലൂര്‍|
WEBDUNIA|
PRO
തന്റെ സൃഷ്ടിയായ ഇന്‍ഫോസിസിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ നാരായണമൂര്‍ത്തി മടങ്ങിവരുമ്പോള്‍ ശമ്പളം വര്‍ഷത്തില്‍ ഒരു രൂപ മാത്രം. ടിസിഎസ്, കോഗ്‌നീസന്റ, എച്ച്‌സിഎല്‍ തുടങ്ങിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഫോസിസിന്റെ വളര്‍ച്ച കുറവാണെന്നതാണ് നാരായണ മൂര്‍ത്തിയെ വീണ്ടും ഇന്‍ഫോസിസിന്റെ ഭരണ സ്ഥാനത്ത് എത്തിക്കാന്‍ കാരണം.
2013 ജൂണ്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന കെവികാമത്ത് ആ പദവി ഒഴിയും. പകരം കമ്പനിയുടെ മുഖ്യ സ്വതന്ത്ര ഡയറക്ടറായി മാറും. 2011ല്‍ 65 വയസ് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് നാരായണമൂര്‍ത്തി ചെയര്‍മാന്‍ പദവിയില്‍ നിന്ന് വിരമിച്ചിരുന്നു. പിന്നീട് ബോര്‍ഡില്‍ അധികാരങ്ങളില്ലാത്ത എമിറെറ്റ്സ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ അദ്ദേഹം ഒഴിഞ്ഞശേഷം കമ്പനിയ്ക്ക് കാര്യമായ വളര്‍ച്ച കൈവരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. മറ്റ് ഐടി കമ്പനികളില്‍ നിന്നുള്ള മത്സരവും ശക്തമായി. ഇതെത്തുടര്‍ന്നാണ് അദ്ദേഹത്തെ മടക്കി കൊണ്ടുവരാന്‍ ഇന്‍ഫോസിസിന്റെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. ‘ഇന്‍ഫോസിസ് എന്റെ കുട്ടിയാണ്. അതിനാലാണ് എന്റെ പദ്ധതികള്‍ മാറ്റിവെച്ച് ഈ സ്ഥാനം സ്വീകരിക്കുന്നത്'' -തിരിച്ചുവരവിനെക്കുറിച്ച് മൂര്‍ത്തിയുടെ പ്രതികരണം ഇതായിരുന്നു.
വെറും ഒരു രൂപയാണ് മൂര്‍ത്തിയുടെ വാര്‍ഷിക ശമ്പളം. ക്രിസ് ഗോപാലകൃഷ്ണന്‍ , എസ് ഡി ഷിബുലാല്‍ എന്നിവരും തങ്ങളുടെ ശമ്പളം ഒരു രൂപയാക്കി വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ഓഹരിയുടമകളുടെ അംഗീകാരം ആവശ്യമാണ്. നാരായണ മൂര്‍ത്തിയുടെ പുത്രന്‍ രോഹന്‍ മൂര്‍ത്തിയും അദ്ദേഹത്തെ സഹായിക്കാന്‍ ഉണ്ടാകും. ആദ്യമായാണ് രോഹന്‍ മൂര്‍ത്തി ഇന്‍ഫോസീസില്‍ എത്തുന്നത്. രോഹന്‍ നാരായണ മൂര്‍ത്തിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായിരിക്കും.
തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി രോഹന്‍ മൂര്‍ത്തി ഉള്‍പ്പെടുന്ന ഒരു ടീമിനെ നിയോഗിക്കണമെന്നാണ് മൂര്‍ത്തി ആവശ്യപ്പെട്ടത് രോഹന്റെ നിയമനത്തിന് ഡയറക്ടര്‍ ബോര്‍ഡിന്റെയും ഓഹരിയുടമകളുടെയും അനുമതി ആവശ്യമാണ്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ജൂനിയര്‍ ഫെല്ലോയാണ് രോഹന്‍ മൂര്‍ത്തി. കോര്‍നല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. എംഐടി, കാല്‍ടെക്ക്, മൈക്രോസോഫ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് ഫെലോഷിപ്പും നേടിയിട്ടുണ്ട്.