നാനോയ്ക്ക് ശേഷം ഡോള്‍ഫിനുമായി ടാറ്റാ

മുംബൈ| WEBDUNIA|
രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാണ കമ്പനിയായ ടാറ്റാ മോട്ടോര്‍സ് പുതിയ ചെറുകാര്‍ വിപണിയിലിറക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ കാര്‍ നാനോ പുറത്തിറക്കിയ ടാറ്റാ മോട്ടോര്‍സ് ഡോള്‍ഫിന്‍ എന്ന പേരിലാണ് പുതിയ കാര്‍ വിപണിയിലെത്തിക്കുന്നത്.

നാനോ, ഇന്‍ഡികാ മോഡലുകള്‍ക്ക് ഇടയിലുള്ള കാറാണ് പുറത്തിറക്കാന്‍ ലക്‍ഷ്യമിടുന്നതെന്ന് ടാറ്റാ അറിയിച്ചു. പുതിയ ചെറുകാരിന് 800 മുതല്‍ 1000 സിസിയ്ക്ക് ഇടയില്‍ എഞ്ചിന്‍ ശക്തിയുണ്ടാകുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. വികസ്വര രാജ്യങ്ങളില്‍ ചെറുകാറുകള്‍ക്കുള്ള വന്‍ ഡിമാന്‍ഡ് മുതലെടുക്കാന്‍ ലക്‍ഷ്യമിട്ടാണ് ടാറ്റാ മോട്ടോഴ്‌സ് പുതിയ കാര്‍ പുറത്തിറക്കുന്നത്. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളിലും വിലകുറഞ്ഞ കാറുകള്‍ക്ക് ആവശ്യക്കാരുണ്ട്.

അതേസമയം, കഴിഞ്ഞ വര്‍ഷം പുരത്തിറങ്ങിയ ടാറ്റാ നാനോയ്ക്ക് വിപണിയില്‍ വേണ്ടത്ര ജനപ്രീതി നേടാനായിട്ടില്ല. നാലു സീറ്റും 623 സിസി എഞ്ചിനുമുള്ള നാനോ ഒരു സ്റ്റാന്‍ഡേര്‍ഡ് മോഡലിലും രണ്ട് ഡീലക്സ് മോഡലുകളിലുമാണ് പുറത്തിറക്കിയത്.

വാഹനലോകത്ത് ഫോര്‍ഡ് മോഡല്‍ ടിയും ഫോക്സ് വാഗണ്‍ ബീറ്റിലും ബ്രിട്ടീഷ് മോട്ടര്‍ കോര്‍പ്പറേഷന്‍ മിനിയും സൃഷ്ടിച്ചതിനു സമാനമായ വിപ്ലവമാണ് നാനോയില്‍നിന്ന് വിപണി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഉപഭോക്താക്കള്‍ക്കിടയില്‍ പ്രീതി നേടാന്‍ നാനോയ്ക്കായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :