ദീപാലങ്കാരങ്ങള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ഇനി മാല ബള്‍ബിട്ട് പൂമുഖം പ്രകാശിപ്പിക്കാന്‍ പറ്റില്ല. ദീപാലങ്കാരങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനമായി. വ്യവസായങ്ങള്‍ക്ക് 25 ശതമാനം നിയന്ത്രണം ഏര്‍പ്പെടുത്താനും കെ എസ് ഇ ബി തീരുമാനിച്ചു. നിയന്ത്രണത്തിന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കി.

200 യൂണിറ്റ് വൈദ്യുതിയില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹീക ഉപഭോക്താക്കള്‍ക്ക് കൂടിയ നിരക്ക് ഈടാക്കണമെന്ന് കെ എസ് ഇ ബി ശുപാര്‍ശ ചെയ്തെങ്കിലും റെഗുലേറ്ററി കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനം കൈകൊണ്ടിട്ടില്ല. സംസ്ഥാനത്ത് ദീപാലങ്കാരങ്ങള്‍ വഴി ഭീമമായ വൈദ്യുതി നഷ്ടം ഉണ്ടാകുന്നുണ്ട് സ്വര്‍ണക്കടകളും തുണിക്കടകളും വന്‍കിട ഹോട്ടലുകളും പലനിറത്തിലും വലിപ്പത്തിലുമുള്ള ലൈറ്റുകളാണ് അലങ്കാരത്തിന് ഉപയോഗിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :