ഡിസ്ക് ബ്രേക്കുമായി യമഹ മോട്ടോർസിന്റെ ‘സൈനസ് ആൽഫ’ വിപണിയില്‍; വില 52,556 രൂപ

യമഹ മോട്ടോർസ് ഡിസ്ക് ബ്രേക്കുള്ള സ്കൂട്ടര്‍ ‘സൈനസ് ആൽഫ’ പുറത്തിറക്കി.

യമഹ, സ്കൂട്ടര്‍, സൈനസ് ആൽഫ yamaha, scooter, Cygnus Alpha
സജിത്ത്| Last Modified വെള്ളി, 17 ജൂണ്‍ 2016 (16:02 IST)
മോട്ടോർസ് ഡിസ്ക് ബ്രേക്കുള്ള സ്കൂട്ടര്‍ ‘സൈനസ് ആൽഫ’ പുറത്തിറക്കി. റേഡിയന്റ് സയാൻ, മാർവൽ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാകും. നിലവില്‍ ഡ്രം ബ്രേക്കുള്ള ‘സൈനസ് ആൽഫ’യാണ് വിപണിയിലുള്ളത്.

യമഹയുടെ സ്വന്തം ആവിഷ്കാരമായ ബ്ലൂ കോർ ടെക്നോളജിയുടെ പിൻബലത്തിലുള്ള എൻജിനുമായാണ് ‘സൈനസ് ആൽഫ’ എത്തുന്നത്. 113 സി സിയുള്ള ഈ സ്കൂട്ടറില്‍ എയർ കൂൾഡ്, ഫോർ സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എൻജിന്‍ എന്നീ സവിശേഷതകളുണ്ട്.

ലീറ്ററിന് 66 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സീറ്റിനടിയിൽ 22 ലീറ്റര്‍ സംഭരണ ശേഷിയുമുണ്ട്. ഈ വർഷം അവസാനത്തോടെ ഇന്ത്യന്‍ സ്കൂട്ടർ വിപണിയിൽ 10% വിഹിതമാണു യമഹ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മാസം 63,942 ഇരുചക്രവാഹനങ്ങളാണ് യമഹ ഇന്ത്യയിൽ വിറ്റഴിച്ചത്. ഉടൻ തന്നെ രാജ്യവ്യാപകമായി ലഭ്യമാവുന്ന ഈ ഗീയർരഹിത സ്കൂട്ടറിന് ഡൽഹി ഷോറൂമിൽ 52,556 രൂപയാണു വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :