മാല മോഷണം ചെറുത്ത സ്കൂട്ടര്‍ യാത്രക്കാരിയ്ക്ക് പരുക്ക്

സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ അഞ്ചര പവന്‍ മാലയും രൂപയും മൂന്നംഗ സംഘം പിടിച്ചുപറിച്ചു

കഴക്കൂട്ടം, മോഷണം, പൊലീസ്, അപകടം kazhakkoottam, theft, police, accident
കഴക്കൂട്ടം| സജിത്ത്| Last Modified വെള്ളി, 29 ഏപ്രില്‍ 2016 (11:53 IST)
സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ അഞ്ചര പവന്‍ മാലയും രൂപയും മൂന്നംഗ സംഘം പിടിച്ചുപറിച്ചു. കണിയാപുരം ജാവാ കോട്ടേജില്‍ ബിസ്മീദ് മന്‍സിലില്‍ സുധീറിന്‍റെ ഭാര്യ ലുബിനയാണ് പിടിച്ചുപറിക്കാര്‍ക്ക് ഇരയായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ കണിയാപുരത്തെ ബാങ്കില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് വാടയില്‍ മുക്ക്നടുത്ത് മധുവിന്‍ റോഡില്‍ വച്ച് തൊപ്പി ധരിച്ച മുഖം മറച്ച ഒരാളായിരുന്നു ലുബിനയുടെ സ്കൂട്ടര്‍ തടഞ്ഞത്. തുടര്‍ന്ന് കഴുത്തിലെ ഷാളും മുടിയും കൂട്ടിപ്പിടിച്ച ശേഷം മാല പൊട്ടിച്ചെടുത്തു. കൈയിലെ 14000 രൂപയും തട്ടിയെടുത്തു.

ഇതിനിടെ ലുബിന സ്കൂട്ടറുമായി താഴെ വീണു. ലുബിന നിലവിളിച്ചപ്പോള്‍ മുഖം മറച്ച മറ്റ് രണ്ടു പേര്‍ കൂടി എത്തി. ഇതിലൊരാള്‍ വാള്‍ കൊണ്ട് ലുബിനയെ ആക്രമിക്കാനും ശ്രമിച്ച്. എന്നാല്‍ അതുവഴി എത്തിയ ഓട്ടോറിക്ഷയെ കണ്ടതും മൂവരും ഓടി രക്ഷപ്പെട്ടു. കഠിനം‍കുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :