ടൂണ്‍സില്‍ 50% വിലക്കുറവ്

ബാംഗ്‌ളൂര്‍| WEBDUNIA| Last Modified ശനി, 12 ഫെബ്രുവരി 2011 (17:44 IST)
കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന ടൂണ്‍സില്‍ വിലക്കുറവിന്‍റെ സീസണ്‍ ആരംഭിച്ചിരിക്കുന്നു. 50 ശതമാനം വരെ വിലക്കുറവാണ് നിലവിലെ ഓഫര്‍. ഫെബ്രുവരി നാലുമുതല്‍ 20 വരെയാണ്‌ ടൂണ്‍സ്‌ സ്‌റ്റോറുകള്‍ വിലക്കുറവ്‌ ഓഫര്‍ ലഭ്യമാകുന്നത്‌. കേരളത്തില്‍ ഉള്‍പ്പടെ ഇന്ത്യയിലെ എല്ലാ ടൂണ്‍സ്‌ റീട്ടെയിലര്‍ സ്‌റ്റോറുകളിലും ഈ ഓഫര്‍ ലഭ്യമാണ്‌.

12 വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള വസ്‌ത്രങ്ങള്‍ പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്‌റ്റുകള്‍, പുസ്‌തകങ്ങള്‍, പഠനോപകരണങ്ങള്‍, നവജാതശിശുക്കള്‍ക്ക്‌ ആവശ്യമുള്ളവ ഉള്‍പ്പടെ അന്താരാഷ്‌ട്ര നിലവാരമുള്ള ഉല്‍പന്നങ്ങളാണ്‌ ടൂണ്‍സ്‌ സ്‌റ്റോറുകളില്‍ ലഭ്യമാകുക.

12 വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പന്നങ്ങളാണ്‌ ടൂണ്‍സ്‌ സ്‌റ്റോറിന്റെ സവിശേഷത. കുട്ടികളും മുതിര്‍ന്നവരും ഇഷ്‌ടപ്പെടുന്ന അന്താരാഷ്‌ട്ര ആനിമേറ്റഡ്‌ കഥാപാത്രങ്ങളുടെ ലൈസന്‍സ്‌ ഇപ്പോള്‍ത്തന്നെ ടൂണ്‍സ്‌ കരസ്ഥമാക്കിയിട്ടുണ്ട്‌. ബെണ്‍10 പോലെയുള്ള ആനിമേഷന്‍ കഥാപാത്രങ്ങളുടെ രൂപത്തിലുള്ള കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും ടൂണ്‍സ്‌ സ്‌റ്റോറില്‍ ലഭ്യമാണ്‌.

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ പ്രശസ്‌തരായ ബെണ്‍10, നിക്കലോഡിയണിലെ സ്‌പോഞ്ച്‌ ബോബ്‌, നിഞ്ച, ഹട്ടോരി, തോമസ്‌ ആന്‍ഡ്‌ ഫ്രണ്ട്‌സ്‌, ദോറ, ബോബ്‌ ദി ബില്‍ഡര്‍ തുടങ്ങിയ ആനിമേഷന്‍ ഓണ്‍ലൈന്‍ ഗെയിമുകളുടെ ലൈസന്‍സ് ടൂണ്‍സിന്‍റെ പക്കലാണുള്ളത്. കുട്ടികള്‍ ഏറെ ഇഷ്‌ടപ്പെടുന്ന ആനിമേഷന്‍ കഥാപാത്രങ്ങളാണിവ. ഇന്ത്യയിലും പ്രത്യേകിച്ച്‌ കേരളത്തിലെ നഗരങ്ങളിലെ കുട്ടികളും ഈ കഥാപാത്രങ്ങളുടെ ആരാധകരാണ്‌. അതിനാല്‍ അവയുടെ കളിപ്പാട്ടങ്ങള്‍, ഗെയിമുകള്‍, വസ്‌ത്രങ്ങള്‍ എന്നിവയും സ്‌റ്റോറുകളില്‍ ലഭ്യമാണെന്ന് ടൂണ്‍സ്‌ അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ കൊച്ചിയില്‍ എം ജി റോഡ്‌, ഒബ്‌റോണ്‍ മാള്‍ എന്നിവിടങ്ങളിലായി രണ്ട്‌ ടൂണ്‍സ്‌ സ്‌റ്റോറുകളുണ്ട്‌. കോഴിക്കോട്‌, പാലക്കാട്‌, ആലപ്പുഴ, അടൂര്‍, ചെങ്ങനാശേരി എന്നിവിടങ്ങളിലും ടൂണ്‍സിന്‌ സ്‌റ്റോറുകളുണ്ട്‌. ഒരുമാസത്തിനുള്ളില്‍ കൊല്ലത്തും കിട്ടും. കേരളത്തിന്‌ പുറത്ത്‌ ബാംഗ്‌ളൂര്‍, മംഗലാപുരം, സേലം തുടങ്ങിയ സ്ഥലങ്ങളിലും ടൂണ്‍സ്‌ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :